രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ചു നൽകും; ധനമന്ത്രി

ഈ മാസം പത്ത് മുതൽ തുക വിതരണം ചെയ്യും. കുടിശികയായ ജനുവരി, ഫെബ്രുവരി മാസത്തെ പെൻഷൻ തുകയായ 3200 രൂപയാണ് വിതരണം ചെയ്യുക.

By Trainee Reporter, Malabar News
Two months welfare pension will be paid together; Finance Minister
Ajwa Travels

തിരുവനന്തപുരം: വിഷു കൈനീട്ടമായി രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ചു വിതരണം ചെയ്യാൻ തീരുമാനം. ഈ മാസം പത്ത് മുതൽ തുക വിതരണം ചെയ്യും. കുടിശികയായ ജനുവരി, ഫെബ്രുവരി മാസത്തെ പെൻഷൻ തുകയായ 3200 രൂപയാണ് വിതരണം ചെയ്യുക. സംസ്‌ഥാനത്തെ 60 ലക്ഷത്തോളം പേർക്കുള്ള വിഷുകൈനീട്ടം ആണിതെന്ന് ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി സർക്കാർ 1,871 കോടി രൂപ അനുവദിച്ചു.

കേന്ദ്ര സർക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനത്തിന്റെ ഭാഗമായി സംസ്‌ഥാനം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഘട്ടത്തിലും വർഷാന്ത്യ ചിലവുകൾക്കായി 22,000 കോടി രൂപ മാർച്ച് മാസത്തിൽ മാത്രം അനുവദിക്കാൻ സർക്കാരിന് കഴിഞ്ഞുവെന്ന് ധനമന്ത്രി പറഞ്ഞു. 60 ലക്ഷത്തോളം ആളുകളിലേക്ക് രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ചു നൽകുന്നതിലൂടെ സർക്കാരിന്റെ ജനപക്ഷ നിലപാട് ഉയർത്തിപിടിക്കുകയാണ് ചെയ്യുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

Most Read: ബ്രഹ്‌മപുരം ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്‌ധ സമിതിയായി

COMMENTS

  1. ജനങ്ങളെ വിഡ്ഢികളാക്കുന്ന മെസ്സേജ് ഇടാതിരിക്കുക പെൻഷൻ എന്ന് പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കരുത് പ്ലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE