കൊല്ലത്ത് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി പിടിയിൽ

By Trainee Reporter, Malabar News
arrest image_malabar news
Representational Image
Ajwa Travels

കൊല്ലം: ജില്ലയിലെ പോളയത്തോട്ടിൽ യുവാവിനെ ജീപ്പിടിപ്പിച്ചും വെട്ടിയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി പിടിയിൽ. കൊറ്റംങ്കര പുനക്കന്നൂർ നിഷാദ് മൻസിലിൽ നിയാസ് (29), കേരളപുരം നാല് മുക്ക് ഹരി നിവാസിൽ ഗോകുൽ (23) എന്നിവരെയാണ് കൊല്ലം ഈസ്‌റ്റ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ആലുംമൂട് മാർക്കറ്റിന് സമീപത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്.

ആക്രമി സംഘത്തിലെ പ്രധനികളായ അൻസാർ, നിഷാദ് എന്നിവരെ പോലീസ് കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയിരുന്നു. വിവാഹിതയായ സ്‌ത്രീയുമായി അൻസർ സൗഹൃദം പുലർത്തുന്നത് ചോദ്യം ചെയ്‌ത മുഹമ്മദ് തസ്ളീക് എന്ന യുവാവാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. യുവാവിനെ ആക്രമിക്കാൻ അൻസാർ ഏർപ്പെടുത്തിയ സംഘത്തിൽപ്പെട്ടവരാണ് ഇപ്പോൾ പിടിയിലായത്.

ജീപ്പിലാണ് അക്രമി സംഘം എത്തിയത്. തുടർന്ന് യുവാവിനെ വീടിന് പുറത്തെ റോഡിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ കമ്പിവടി കൊണ്ടും വടിവാൾ കൊണ്ട് ആക്രമിക്കുകയും ചെയ്‌തിരുന്നു. കമ്പിവടി കൊണ്ട് യുവാവിന്റെ കഴുത്തിന് പിന്നിൽ വെട്ടി ഗുരുതരമായി പരിക്കേറ്റിരുന്നു. തസ്ളീക്കിനെ രക്ഷിക്കാനെത്തിയ ബന്ധുവായ സലീമിന്റെ കാൽ ആക്രമി സംഘം അടിച്ചോടിക്കുകയും ചെയ്‌തിരുന്നു.

Most Read: ജമ്മു കശ്‌മീരിൽ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE