ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാർ ഡാമിൽ രണ്ട് ഷട്ടറുകൾ കൂടി തുറന്നു

By Team Member, Malabar News
Two More Shutters Are Opened In Mullapperiyar Dam Due To Water Level Hike
Ajwa Travels

ഇടുക്കി: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു. വൃഷ്‌ടി പ്രദേശങ്ങളിൽ മഴ ശക്‌തമായതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നത്. തുടർന്ന് 141.55 അടിയായി ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് രണ്ട് ഷട്ടറുകൾ കൂടി തുറന്നത്.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ രാവിലെ ഒരു ഷട്ടർ തുറന്നിരുന്നു. നിലവിൽ 1,200 ഘനയടിയോളം ജലമാണ് ഡാമിൽ നിന്നും പുറത്തേക്ക് ഒഴുക്കി വിടുന്നത്. കൂടുതൽ ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ പെരിയാർ തീരത്തുള്ള ആളുകൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

വൃഷ്‌ടി പ്രദേശത്ത് മഴ കൂടിയതിനൊപ്പം ഡാമിൽ നിന്നും തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് നിലവിൽ ജലനിരപ്പ് ഉയരാൻ കാരണമായത്.

Read also: കെ-റെയിൽ സംസ്‌ഥാന താല്‍പര്യത്തിന് വിരുദ്ധം; ഇ ശ്രീധരന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE