കോവിഡ് മാനദണ്ഡം കാറ്റിൽപ്പറത്തി ട്യൂഷന്‍; കോട്ടക്കലില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍

By Staff Reporter, Malabar News
arrest_malappuram
Representational Image
Ajwa Travels

മലപ്പുറം: കോവിഡ് മാനദണ്ഡം ലംഘിച്ച്‌ ട്യൂഷന്‍ സെന്ററില്‍ ക്ളാസ് നടത്തിയ സംഭവത്തില്‍ കോട്ടക്കലില്‍ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു. കോട്ടക്കല്‍ പറമ്പിലങ്ങാടിയിലെ യൂണിവേഴ്സല്‍ സെന്റര്‍ നടത്തിപ്പുകാരായ രണ്ട് പേരാണ് അറസ്‌റ്റിലായത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ 200 ഓളം കുട്ടികളെ ഒന്നിച്ചിരുത്തി ക്ളാസ് നടത്തിയെന്നാണ് കേസ്. കഴിഞ്ഞ ദിവസം ചൈല്‍ഡ് ലൈന്‍ നടത്തിയ പരിശോധനയിലാണ് ക്‌ളാസ് എടുക്കുന്നതായി കണ്ടെത്തിയത്.

തുടർന്ന് സംഭവത്തില്‍ കഴിഞ്ഞ ദിവസം കളക്‌ടർ, ഡി എംഒ, സിഡബ്ള്യുസി ചെയര്‍മാന്‍ എന്നിവര്‍ക്ക് റിപ്പോര്‍ട് സമര്‍പ്പിച്ചിരുന്നു. ഇതിനെ പിന്നാലെയാണ് ട്യൂഷന്‍ നടത്തിപ്പുകാർക്ക് എതിരെ നടപടി കൈക്കൊണ്ടത്. മാനേജരടക്കം രണ്ട് പേരെയാണ് അറസ്‌റ്റ് ചെയ്‌തതെന്ന് കോട്ടക്കല്‍ സിഐ എം സുജിത്ത് അറിയിച്ചു. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുകയാണ് അധികൃതർ.

Malabar News: കോവിഡിനൊപ്പം ഡെങ്കിയും; സമാന ലക്ഷണങ്ങൾ; കടുത്ത ഭീതിയിൽ മലയോരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE