കോവിഡിനൊപ്പം ഡെങ്കിയും; സമാന ലക്ഷണങ്ങൾ; കടുത്ത ഭീതിയിൽ മലയോരം

By News Desk, Malabar News
dengue-in-delhi
Representational Image
Ajwa Travels

വെള്ളരിക്കുണ്ട്: മലയോരത്ത് കോവിഡിനൊപ്പം ഡെങ്കിപ്പനിയും പിടിമുറുക്കുന്നു. രണ്ട് രോഗങ്ങൾക്കും സമാന ലക്ഷണങ്ങളായതോടെ രോഗികളും ആരോഗ്യ പ്രവർത്തകരും ആശങ്കയിലാണ്. കഴിഞ്ഞ ദിവസങ്ങളിലെ കോവിഡ് മരണം കൂടിയായതോടെ നാട് കടുത്ത ഭീതിയിലാണ്.

പനിയോടൊപ്പം ശരീരവേദനയും കണ്ണിൽ ചുവപ്പും തലവേദനയുമാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. കോവിഡിനും ഇതേ ലക്ഷണങ്ങളാണ് ഇപ്പോൾ പ്രകടമാകുന്നത്. ആദ്യഘട്ടത്തിൽ പനിയും ചുമയും തൊണ്ടവേദനയും മണവും രുചിയുമറിയാതിരിക്കലും ശ്വാസംമുട്ടുമായിരുന്നു കോവിഡിന്റെ ലക്ഷണങ്ങൾ. എന്നാൽ, വകഭേദം വന്ന വൈറസെത്തിയതോടെ ലക്ഷണങ്ങളും മാറി. അതിതീവ്രസ്വഭാവമുള്ള കോവിഡ് വൈറസ് ബാധിതർക്ക് മറ്റ് ലക്ഷണങ്ങൾക്കൊപ്പം വയറിളക്കം പിടിപെടുന്നതാണ് ഏറ്റവും പുതിയ ലക്ഷണം. കടുത്ത ശരീരവേദനയും ക്ഷീണവും പ്രധാന ലക്ഷണങ്ങളാണ്.

ഈ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്ക് വൈറൽ പനിയാണോ ഡെങ്കിയാണോ കോവിഡ് ബാധയാണോ എന്നറിയാൻ ഡോക്‌ടർമാരും ആരോഗ്യ പ്രവർത്തകരും ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്. ഒരേസമയം കോവിഡും ഡെങ്കിപ്പനിയും പിടിപെട്ട നിരവധിപേരെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽനിന്ന്‌ വിദഗ്‌ധ ചികിൽസാ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

വെസ്‌റ്റ് എളേരി, ബളാൽ, കോടോം ബേളൂർ പഞ്ചായത്തുകളിലായി 150തിലധികംപേർക്ക് അടുത്തിടെ ഡെങ്കിപ്പനി പിടിപെട്ടിട്ടുണ്ട്. വെള്ളരിക്കുണ്ട്‌ മേഖലയിൽ ആഴ്‌ചയിൽ അൻപതോളം പേർക്കാണ് ഡെങ്കി പിടിപെടുന്നത്. വേനൽമഴ ശക്‌തമായതോടെയാണ് കൊതുകുകൾ പെരുകി രോഗം കൂടുന്നത്. നിലവിലെ സാഹചര്യത്തിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.

Also Read: 45 കഴിഞ്ഞവർക്ക് രണ്ടാം ഡോസിന് ഓൺലൈൻ രജിസ്‌ട്രേഷൻ വേണ്ട; പുതിയ മാർഗനിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE