റാന്നിയിൽ പുഴയിൽ കുളിക്കാനിറിങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

By Staff Reporter, Malabar News
drowned to death
Representational Image
Ajwa Travels

റാന്നി: മന്ദമരുതി മാടത്തരുവിയിൽ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂൾ വിദ്യാർഥികൾ മുങ്ങി മരിച്ചു. ഒമ്പതാം ക്ളാസ് വിദ്യാർഥികളായ ചേത്തക്കൽ പിച്ചനാട്ട് കണ്ടത്തിൽ പിഎസ് പ്രസാദിന്റെ (ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥൻ) മകൻ അഭിഷേക് (ശബരി-14),പത്മവിലാസം അജിത്ത് കുമാറിന്റെ മകൻ അഭിജിത്ത് (ജിത്തു-14) എന്നിവരാണ് മരിച്ചത്. അഭിജിത്ത് റാന്നി സിറ്റഡൽ സ്‌കൂൾ വിദ്യാർഥിയും അഭിഷേക് കൊല്ലമുള ലിറ്റിൽ ഫ്‌ളവർ സ്‌കൂൾ വിദ്യാർഥിയുമാണ്.

പകൽ ഒരു മണിയോടെയാണ് സംഭവം. ഇരുവരും സുഹൃത്ത് കുളത്തുങ്കൽ ദുർഗാദത്തും ചേർന്നാണ് മൂന്നുകിലോമീറ്ററോളം അകലെയുള്ള മാടത്തരുവിയിൽ കുളിക്കാനെത്തിയത്. മൂന്നുപേരും അയൽവാസികളാണ്. ദുർഗാദത്തിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Read Also: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്; നിലവിൽ രോഗ ലക്ഷണങ്ങളില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE