വേങ്ങരയിൽ ഒന്നരക്കോടിയുടെ ക്രിസ്‌റ്റൽ എംഡിഎംഎ പിടികൂടി

By Team Member, Malabar News
Two Were Arrested With Cristal MDMA In Malappuram
Ajwa Travels

മലപ്പുറം: ജില്ലയിലെ വേങ്ങരയിൽ വൻ മയക്കുമരുന്ന് വേട്ട. ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 780 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടികൂടിയത്. ക്രിസ്‌റ്റൽ രൂപത്തിലുള്ള എംഡിഎംഎയാണ് പിടികൂടിയത്.

കൂടാതെ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. വേങ്ങര സ്വദേശികളായ പറമ്പത്ത് ഫഹദ്, കരിക്കണ്ടിയില്‍ മുഹമ്മദ് അഷറഫ് എന്നിവരാണ് അറസ്‌റ്റിലായത്‌. ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡും വേങ്ങര പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ കൂട്ടാളികൾക്കായി നിലവിൽ അന്വേഷണം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌. പിടികൂടിയ മയക്കുമരുന്നിന് രാജ്യാന്തര വിപണിയിൽ  ഒന്നരക്കോടിയോളം രൂപ വിലവരുമെന്നും പോലീസ് വ്യക്‌തമാക്കി. 

Read also: മലബാർ എക്‌സ്‍പ്രസ് കോച്ചിനുള്ളിൽ അജ്‌ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE