കൊച്ചി: എറണാകുളം അങ്കമാലിയിൽ പിക്കപ് വാൻ ഇടിച്ചു രണ്ടു സ്‌ത്രീകൾക്ക് ദാരുണാന്ത്യം. രാവിലെ ഏഴ് മണിയോടെ അത്താണി കാം കോയ്‌ക്ക് മുന്നിലായിരുന്നു അപകടം. കാംകോയിലെ ജീവനക്കാരികളായ മറിയം, ഷീബ എന്നിവരാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ് വാൻ ഇടിക്കുകയായിരുന്നു. കാം കോയിലെ കാന്റീൻ ജീവനക്കാരാണ് ഇവർ.
റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇരുവരെയും തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള പിക്കപ് വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരാൾ തെറിച്ചുവീണു. വാഹനത്തിനടിയിൽപ്പെട്ട ഒരാളെ പിക്കപ് വാൻ വലിച്ചു കൊണ്ടുപോവുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവർ വേലുവിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറയുന്നു.
Most Read| അപകീർത്തിക്കേസ്; രാഹുലിന്റെ അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും