ന്യൂഡെൽഹി: മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിലെ ശിക്ഷാ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കുറ്റക്കാരനെന്ന മജിസ്ട്രേറ്റ് കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്‌ത സാഹചര്യത്തിലാണ് അപ്പീലുമായി രാഹുൽ സെഷൻസ് കോടതിയിൽ എത്തുന്നത്.
വിധി സ്‌റ്റേ ചെയ്യണമെന്ന രാഹുലിന്റെ അപ്പീൽ നേരത്തെ തള്ളിയ ജഡ്‌ജി ആർപി മൊഗേറയുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുക. രാഹുലിന് രണ്ടു വർഷത്തേക്ക് തടവ് വിധിച്ച ശിക്ഷാവിധി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തിരുന്നു. രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക് ശേഷം, പരമാവധി ശിക്ഷ നൽകിയത് എന്തിനാണെന്ന് വിചാരണ കോടതി വ്യക്‌തമാക്കിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചത്. ഇതോടെ നഷ്‌ടപ്പെട്ട എംപി സ്‌ഥാനം രാഹുലിന് തിരികെ ലഭിച്ചു.
Most Read| മാസപ്പടി വിവാദം; വീണ ഐജിഎസ്‌ടി അടച്ചതിന്റെ രേഖകൾ സിപിഎം ഇന്ന് പുറത്തുവിട്ടേക്കും