യു എ ഇ യില്‍ തുടര്‍ച്ചയായി രണ്ടാം ദിനവും ആയിരം കടന്ന് കോവിഡ് രോഗികള്‍

By Staff Reporter, Malabar News
pravasalokam image_malabar news
Representational Image
Ajwa Travels

അബുദാബി: യു എ ഇ യില്‍ വ്യാഴാഴ്‌ചയും കോവിഡ് രോഗബാധിതരുടെ എണ്ണം 1000 കടന്നു. 1002 പേര്‍ക്കാണ് വ്യാഴാഴ്‌ച പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. കൂടാതെ കോവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെട്ടതായും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ഇവിടെ രോഗബാധ 1000 കടക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്താകമാനമുള്ള 93,618 പേരില്‍ നടത്തിയ പി.സി.ആര്‍ ടെസ്റ്റിന്‌ലാണ് 1002 പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തിയതെന്ന് യു.എ.ഇ ആരോഗ്യ, പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

തുടര്‍ച്ചയായി രണ്ടാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന കണക്ക് 1000 കവിയുന്നത്. ഇതുവരെയായി 88,532 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. കൂടാതെ 407 മരണങ്ങളും രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തു. അതേസമയം 77,937 പേര്‍ രോഗമുക്‌തിയും നേടി.

Read Also: വിമാന സര്‍വീസുകള്‍ക്ക് സൗദിയുടെ വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE