അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,763 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1,89,946 സാമ്പിളുകളിൽ നടത്തിയ പരിശോധനയില്‍ നിന്നാണ് പുതിയ കോവിഡ് രോഗികളെ കണ്ടെത്തിയത്.
അതേസമയം ചികിൽസയിലായിരുന്ന 1,740 പേര് 24 മണിക്കൂറിനിടെ രോഗമുക്തി നേടി. കൂടാതെ മൂന്ന് കോവിഡ് മരണങ്ങള് കൂടി രാജ്യത്ത് റിപ്പോര്‍ട് ചെയ്യപ്പെട്ടു. നിലവില്‍ 18,631 കോവിഡ് രോഗികളാണ് യുഎഇയിലുള്ളത്.
യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 5,70,836 പേര്‍ക്കാണ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഇവരില്‍ 5,50,525 പേര് രോഗമുക്തരാവുകയും ചെയ്തിട്ടുണ്ട്. 1,680 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് മൂലം ഇതുവരെ ജീവൻ നഷ്ടമായത്.
Read Also: ലക്ഷദ്വീപ് സന്ദർശനം; യുഡിഎഫ് എംപിമാർക്ക് അനുമതി നിഷേധിച്ചു