കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനം; യുഎഇ

By Team Member, Malabar News
UAE Decided To Give More Relaxations In Covid Restrictions
Ajwa Travels

അബുദാബി: രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനിച്ച് യുഎഇ. ഈ മാസം പകുതിയോടെയാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുക. ഇളവുകൾ പ്രകാരം ഷോപ്പിങ് മാൾ, ടൂറിസം കേന്ദ്രങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ, സ്‌ഥാപനങ്ങൾ തുടങ്ങി പൊതുസ്‌ഥലങ്ങളിൽ ആളുകളുടെ എണ്ണം വർധിപ്പിക്കും. കൂടാതെ മസ്ജിദുകളിൽ 2 മീറ്റർ അകലം പാലിച്ചിരുന്നത് ഒരു മീറ്ററാക്കി കുറക്കുകയും ചെയ്‌തു.

ജനസംഖ്യയുടെ ഭൂരിഭാഗം പേരും വാക്‌സിനും ബൂസ്‌റ്റർ ഡോസും എടുത്തതിനാൽ കോവിഡ് വ്യാപനത്തോത് കുറഞ്ഞതാണ് ഇളവിന് കാരണം. ആരോഗ്യസുരക്ഷ ഉറപ്പുവരുത്തി നിയന്ത്രണങ്ങളിൽ ഇളവു നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി നിയന്ത്രണം പൂർണമായി നീക്കുമെന്നും കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു.

വിവാഹം, മരണം, മറ്റു സാമൂഹിക പരിപാടികൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണവും വർധിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ ഇക്കാര്യത്തിൽ അതാത് എമിറേറ്റുകൾ ആയിരിക്കും തീരുമാനം എടുക്കുക. എന്നാൽ പൊതുസ്‌ഥലങ്ങളിലെ പ്രവേശനത്തിന് അൽഹൊസൈൻ ആപ്പിലെ ഗ്രീൻപാസ് തുടരുമെന്നും വ്യക്‌തമാക്കി.

Read also: മീഡിയ വൺ ചാനൽ നൽകിയ ഹരജിയിൽ സാവകാശം തേടി കേന്ദ്ര സ‍ർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE