ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് ആഗസ്‌റ്റ് 2 വരെ നീട്ടി യുഎഇ

By News Desk, Malabar News
India UAE Services
Ajwa Travels

അബുദാബി: യുഎഇ ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് ആഗസ്‌റ്റ് 2 വരെ നീട്ടി. ഇത്തിഹാദ് എയർലൈൻസ് ആണ് ഇക്കാര്യം അറിയിച്ചത്. വിലക്ക് ഇനിയും നീട്ടിയേക്കുമെന്നും അധികൃതർ അറിയിച്ചു. യുഎഇയിലേക്കുള്ള യാത്രാവിലക്ക്​ എപ്പോൾ അവസാനിക്കുമെന്ന്​ പറയാൻ കഴിയില്ലെന്നും തീരുമാനമെടുക്കേണ്ടത്​ സർക്കാരാണെന്നും​ എമിറേറ്റ്​സ്​ എയർലൈൻസ് നേരത്തെ വ്യക്‌തമാക്കിയിരുന്നു​.

യാത്രാവിലക്ക്​ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്ന്​ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിമാന സർവീസ്​ ഉണ്ടാകില്ലെന്ന് ​യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്. അതത്​ രാജ്യങ്ങളിലെ കോവിഡ്​ സ്​ഥിതിഗതികൾ സസൂക്ഷ്​മം വിലയിരുത്തി വരികയാണ്​.

എല്ലാ തലങ്ങളും പരിശോധിച്ചാകും വിമാന സർവീസ്​ പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയെന്നും യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്‌തമാക്കിയിട്ടുണ്ട്. നയതന്ത്ര പ്രതിനിധികൾ, ഗോൾഡൻ വിസ, ഇൻവസ്​റ്റർ വിസ എന്നിവയുള്ളവർക്ക്​ യുഎഇയിൽ വരുന്നതിന്​ തടസമില്ല.

Also Read: സിബിഎസ്ഇ പുതിയ സിലബസ് പുറത്തിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE