ഡെൽഹി: 2021-22 വർഷത്തെ 10, 12 ക്ളാസ് ബോർഡ് പരീക്ഷകൾക്കായുള്ള പുതുക്കിയ സിലബസ് സിബിഎസ്ഇ പുറത്തിറക്കി. 9, 11 ക്ളാസുകൾക്കായുള്ള പുതുക്കിയ സിലബസും ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബോർഡ് പുറത്തിറക്കിയ സിലബസ് പ്രകാരമാകും 2022ൽ പൊതുപരീക്ഷ നടക്കുക. cbseacademic.nic.in എന്ന വെബ്സൈറ്റ് വഴി പുതിയ സിലബസുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
9 മുതൽ 12 വരെ ക്ളാസുകളിലെ വിദ്യാർഥികൾക്കായി ഓരോ ടേമിന്റെയും അവസാനം ടേം-എൻഡ് പരീക്ഷകൾ നടത്തും.
Read Also: കുതിരാൻ തുരങ്കം; ഓഗസ്റ്റ് ഒന്ന് മുതൽ ഒരു ടണൽ തുറക്കാൻ തീരുമാനം