യുഎഇ : കൂടുതല്‍ തൊഴില്‍ മേഖലകളില്‍ ഉള്ളവര്‍ക്ക് കൂടി ഗോള്‍ഡന്‍ വിസ നല്‍കാനൊരുങ്ങി യുഎഇ. യുഎഇ വൈസ് പ്രസിഡണ്ടും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. യുഎഇയില്‍ 10 വര്‍ഷത്തേക്ക് നല്കുന്ന വിസയാണ് ഗോള്‍ഡന്‍ വിസ.
ഗോള്‍ഡന്‍ വിസ ലഭ്യമാകുന്ന തൊഴില്‍ മേഖലകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കത്തിലൂടെ കൂടുതല്‍ പ്രവാസികള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കും. പിഎച്ച്ഡി ഉള്ളവര്‍, ഡോക്ടർമാര്‍, കംപ്യൂട്ടര്‍, ഇലക്ട്രോണിക്സ്, പ്രോഗ്രാമിങ്, ഇലക്ട്രിക്കൽസ്, ഇലക്ട്രോണിക്സ് ആന്റ് ആക്ടിവ് ടെക്നോളജി എന്നീ മേഖലകളിലെ എഞ്ചിനീയര്‍മാര്‍, അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും 3.8 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടുന്നവര്‍ എന്നിവര്‍ക്കാണ് ഗോള്‍ഡന്‍ വിസ ലഭിക്കാനുള്ള അവസരം ഒരുങ്ങുന്നത്.
ഇവര്‍ക്കൊപ്പം തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ ആന്‍ഡ് വൈറസ് എപ്പിഡെമിയോളജി എന്നിവയില്‍ ബിരുദമുള്ള വിദഗ്ധരും ഗോള്‍ഡന്‍ വിസക്ക് അര്‍ഹരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
Read also : പരാജയം അംഗീകരിക്കാതെ ട്രംപ് അനുകൂലികൾ തെരുവിൽ; സംഘർഷം, അറസ്റ്റ്