യുഎഇയിൽ 24 മണിക്കൂറിൽ 1,518 കോവിഡ് ബാധിതർ; 6 മരണം

By Team Member, Malabar News
UAE Covid
Ajwa Travels

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,518 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 6 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡിനെ തുടർന്ന് മരിച്ചത്. അതേസമയം തന്നെ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 1,490 പേർ കൂടി രാജ്യത്ത് കഴിഞ്ഞ ദിവസം രോഗമുക്‌തരായി.

യുഎഇയിൽ നിലവിൽ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 6,50,220 ആയി ഉയർന്നു. ഇവരിൽ 6,28,290 പേരും ഇതുവരെ കോവിഡ് മുക്‌തരായിട്ടുണ്ട്. കൂടാതെ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 1,866 ആണ്.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡിനെ തുടർന്ന് ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണം 20,000 കടന്നു. നിലവിൽ 20,064 കോവിഡ് ബാധിതരാണ് രാജ്യത്ത് ചികിൽസയിൽ കഴിയുന്നത്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,80,747 കോവിഡ് പരിശോധനകൾ നടത്തിയതായും അധികൃതർ വ്യക്‌തമാക്കി.

Read also : ശബ്‌ദ മലിനീകരണം തടയാൻ നിയമ ഭേദഗതി; ഡെൽഹിയിൽ ഒരു ലക്ഷം രൂപ വരെ പിഴ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE