തലസ്‌ഥാനത്ത് ഊബര്‍ ഡ്രൈവര്‍ കൊല്ലപ്പെട്ട നിലയില്‍

By Staff Reporter, Malabar News
Uber driver killed
Representational Image

തിരുവനന്തപുരം: തലസ്‌ഥാനത്ത് യുവാവിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഊബര്‍ ഡ്രൈവര്‍ സമ്പത്തിനെയാണ് കഴുത്തിലും കാലിലും കുത്തേറ്റ നിലയില്‍ ചാക്കയിലെ വാടക വീട്ടിൽ കണ്ടെത്തിയത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയാണ് സംഭവം. മരണകാരണം വ്യക്‌തമല്ല. ലഹരി സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണോ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിച്ച്‌ വരികയാണ്. നിലവിൽ കസ്‌റ്റഡിയിൽ എടുത്തവര്‍ക്ക് ക്രിമിനല്‍ ബന്ധം ഉളളതായി സംശയമുണ്ടെന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തിൽ രണ്ടുപേരെ കൂടി ഉടൻ കസ്‌റ്റഡിയിലെടുക്കും എന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

Most Read: സ്വർണക്കടത്ത്; സംഘത്തിലെ രണ്ടാമനെ തിരഞ്ഞ് കസ്‌റ്റംസ്‌; അന്വേഷണം കണ്ണൂർ സ്വദേശിയിലേക്ക്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE