സ്വർണക്കടത്ത്; സംഘത്തിലെ രണ്ടാമനെ തിരഞ്ഞ് കസ്‌റ്റംസ്‌; അന്വേഷണം കണ്ണൂർ സ്വദേശിയിലേക്ക്

By News Desk, Malabar News

കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ സംഘത്തിലെ രണ്ടാമനെ തിരഞ്ഞ് കസ്‌റ്റംസ്‌. കണ്ണൂർ പാനൂർ സ്വദേശി ശ്രീലാലിലേക്കും അന്വേഷണം എത്തുകയാണ്. കഴിഞ്ഞ ദിവസം ക്വട്ടേഷൻ സംഘങ്ങളുടേതായി പുറത്ത് വന്ന ഫോൺ സംഭാഷണങ്ങളിൽ നിന്ന് ശ്രീലാലിന്റെ ശബ്‌ദം നാട്ടുകാർ തിരിച്ചറിഞ്ഞിട്ടുണ്ട്.

സ്വർണം കടത്തുന്നയാൾക്ക് അർജുൻ ആയങ്കിയും ശ്രീലാലുമാണ് നിർദ്ദേശങ്ങൾ നൽകുന്നത്. ലാലു എന്ന് അർജുൻ വിളിക്കുന്നത് ശ്രീലാലിനെയാണെന്ന് നാട്ടുകാർ പറയുന്നു. പാനൂർ, മാഹി മേഖലകളിലുള്ള കൂടുതൽ പേർ സ്വർണക്കടത്ത് സംഘത്തിലുണ്ടെന്നാണ് കസ്‌റ്റംസിന്റെ നിഗമനം. ഇവരിൽ പലരും സിപിഎം പ്രവർത്തകരുമാണ്.

അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയുമെല്ലാം ശ്രീലാലിന്റെ നാട്ടിൽ എത്താറുണ്ടെന്നും നാട്ടുകാർ പറയുന്നുണ്ട്. പാനൂർ, മാഹി മേഖലകളിലുള്ള ശ്രീലാൽ അടക്കമുള്ളവരെ അടുത്ത ദിവസങ്ങളിൽ കസ്‌റ്റംസ്‌ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് വിവരം. അർജുൻ ആയങ്കിയെ വിശദമായി ചോദ്യം ചെയ്‌താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ കണക്കുകൂട്ടുന്നു.

Also Read: ഓല കൂട്ടിയിട്ടാല്‍ പിഴ; ‘ഓലമടല്‍ സമര’വുമായി സേവ് ലക്ഷദ്വീപ് ഫോറം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE