യുഎഇയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് യുകെയിൽ വിലക്ക്; അടച്ചത് ലോകത്തെ ഏറ്റവും തിരക്കേറിയ റൂട്ട്

By Trainee Reporter, Malabar News
Representational image
Ajwa Travels

ദുബായ്: യുഎഇയിൽ നിന്നും നേരിട്ടുള്ള യാത്രാവിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ബ്രിട്ടൺ. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ പുതിയ തീരുമാനം. ലോകത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടായ ദുബായ്-ലണ്ടൻ സർവീസുകളെ വിലക്ക് വലിയ രീതിയിൽ ബാധിക്കും. യുഎഇയെ കൂടാതെ ബുറുണ്ടി, റുവാണ്ട എന്നീ രാജ്യങ്ങളെയും കോവിഡ് യാത്രാ നിരോധന പട്ടികയിൽ ഉൾപ്പെടുത്തിയതായി ബ്രിട്ടീഷ് അധികൃതർ അറിയിച്ചു.

വെള്ളിയാഴ്‌ച മുതൽ യുകെയിലേക്കുള്ള എല്ലാ വിമാനയാത്രകളും റദ്ദാക്കിയിട്ടുണ്ടെന്ന് എമിറേറ്റ്സ് അടക്കമുള്ള വിമാനക്കമ്പനികളും അറിയിച്ചിട്ടുണ്ട്. യുഎഇയിലുള്ള ബ്രിട്ടീഷ് പൗരൻമാർക്ക് മറ്റു രാജ്യങ്ങൾ വഴി യുകെയിലേക്ക് പ്രവേശിക്കാം.എന്നാൽ ഇവർ 10 ദിവസം നിർബന്ധിത ഹോം ക്വാറന്റയിനിൽ കഴിയേണ്ടതുണ്ട്.

യാത്രാനിരോധനം ഏർപ്പെടുത്തിയ പശ്‌ചാത്തലത്തിൽ ബ്രിട്ടീഷ് യാത്രക്കാരുടെ സന്ദർശക വിസ സൗജന്യമായി തന്നെ നീട്ടിനൽകുമെന്ന് യുഎഇ വിദേശകാര്യ അന്താരാഷ്‌ട്ര സഹകരണ മന്ത്രാലയം അറിയിച്ചു.

യുഎഇയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ഇതേ തുടർന്ന് രാജ്യത്ത് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ദുബായിലേക്ക് പ്രവേശിക്കുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാണെന്ന് കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറക്കുകയും ചെയ്‌തിട്ടുണ്ട്‌.

Read also: പാക് ഭീകരസംഘടന ലഷ്‌കർ ഇ ഇസ്‌ലാമിന്റെ തലവൻ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE