യുഡിഎഫിന്റേത് ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയം; ആര്യാടൻ മുഹമ്മദ്‌

By Staff Reporter, Malabar News
Malabar-News_Aryadan-Muhammed
Ajwa Travels

മലപ്പുറം: സംസ്‌ഥാനത്ത് ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമാണ് യുഡിഎഫിനുണ്ടായതെന്ന് മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ്. എക്‌സിറ്റ് പോളുകള്‍ ഉള്‍പ്പെടെ പല പ്രവചനങ്ങളും നടത്തിയിരുന്നുവെങ്കിലും അതൊന്നും വിശ്വസിച്ചിരുന്നില്ല. ഈ റിസള്‍ട്ട് നേരത്തെ പ്രതീക്ഷിച്ചതിന് വിരുദ്ധമാണെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

മുന്‍പും ഇതുപോലെ സംഭവിച്ചിട്ടുണ്ട്. അതില്‍ നിന്ന് തിരിച്ചുവരാനും യുഡിഎഫിന് സാധിച്ചിട്ടുണ്ട്. ഈ ഒരു സാഹചര്യം എങ്ങനെ ഉണ്ടായി എന്ന് പരിശോധിക്കും. നിലമ്പൂരില്‍ 2794 വോട്ടിന്റെ വ്യത്യാസമാണുള്ളത്. കഴിഞ്ഞ പ്രാവശ്യം പതിനായിരത്തിലധികം വോട്ടിന്റെ വ്യത്യാസമുണ്ടായിരുന്നു.

കേരളത്തിലുടനീളം ഇത്രയും വലിയ ഇടതുതരംഗം ഉണ്ടായിട്ടും അതുമായി താരതമ്യം ചെയ്യുമ്പോള്‍ നിലമ്പൂരിലെ പരാജയം ഒരു പരാജയമല്ല. വിവി പ്രകാശിനോടുള്ള ജനങ്ങളുടെ കൂറും വിശ്വാസവുമാണ് അവിടെ പ്രതിഫലിച്ചത്.

തെറ്റുകളില്‍ നിന്നും പാഠം പഠിച്ച് ഒന്നുകൂടെ ശ്രദ്ധചെലുത്തി പ്രവര്‍ത്തിച്ചാല്‍ നിലമ്പൂര്‍ മാത്രമല്ല കേരളത്തിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളും പിടിച്ചെടുക്കുവാന്‍ സാധിക്കുമെന്നും ആര്യാടന്‍ മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

Read Also: തിരഞ്ഞെടുപ്പ് തോല്‍വി; ഡിസിസി അധ്യക്ഷസ്‌ഥാനം രാജിവച്ച് എം ലിജു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE