തിരഞ്ഞെടുപ്പ് തോല്‍വി; ഡിസിസി അധ്യക്ഷസ്‌ഥാനം രാജിവച്ച് എം ലിജു

By Staff Reporter, Malabar News
m-liju
എം ലിജു
Ajwa Travels

ആലപ്പുഴ: തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനം രാജിവെച്ച് എം ലിജു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി.

ആലപ്പുഴയിലെ ഒൻപത് മണ്ഡലങ്ങളില്‍ എട്ടിടത്തും യുഡിഎഫ് പരാജയപ്പെട്ടിരുന്നു. ഹരിപ്പാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാത്രമാണ് പരാജയം ഏറ്റുവാങ്ങാതെ പിടിച്ചു നിന്നത്.

അതേസമയം കേരളത്തിൽ ചരിത്ര വിജയം നേടിയാണ് ഇടതു സർക്കാർ വീണ്ടും ഭരണത്തിൽ ഏറുന്നത്. തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 99 സീറ്റുകൾ സ്വന്തമാക്കിയപ്പോൾ യുഡിഎഫിന് 41 സീറ്റുകൾ മാത്രമാണ് നേടാനായത്. അതേസമയം കഴിഞ്ഞ തവണ നേമത്തു തുറന്ന ബിജെപിയുടെ അക്കൗണ്ട് ഇത്തവണ പൂട്ടിയതും ശ്രദ്ധേയമാണ്.

Read Also: ഓക്‌സിജൻ ലഭിക്കാതെ ശ്വാസം മുട്ടി ജനം; രാജ്യത്ത് 12 മരണം കൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE