അപ്രതീക്ഷിത തീപിടിത്തം; 2000 സ്‌കൂട്ടറുകൾ തിരികെവിളിച്ച് പ്യുവർ ഇവി

By Staff Reporter, Malabar News
Pure-EV
Ajwa Travels

ഹൈദരാബാദ്: അപ്രതീക്ഷിതമായി ഇലക്‌ട്രിക്‌ സ്‌കൂട്ടർ തീപിടിച്ച പശ്‌ചാത്തലത്തിൽ 2000 മോഡലുകൾ തിരികെവിളിച്ച് ഹൈദരാബാദ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഇവി സ്‌റ്റാർട്ട്അപ്പ് കമ്പനി പ്യുവർ ഇവി. തെലങ്കാനയിലെ നസിമാബാദിലാണ് പ്യുവർ ഇലക്‌ട്രിക് സ്‌കൂട്ടറുകളിലൊന്ന് അഗ്‌നിക്കിരയായത്. ഇതിന്റെ ഭാഗമായാണ് കമ്പനി ഇട്രൻസ് പ്ളസ്, ഇപ്ളൂട്ടോ 7ജി ശ്രേണിയിലുള്ള 2000 യൂണിറ്റുകൾ തിരിച്ചു വിളിച്ചിരിക്കുന്നത്.

രാത്രിയിൽ ചാർജ് ചെയ്യാൻ വച്ച പ്യുവർ ഇവി സ്‌കൂട്ടറിന്റെ ബാറ്ററി പായ്‌ക്ക് വീടിനുള്ളിൽ പൊട്ടിത്തെറിച്ച് 80 വയസുള്ള ഒരാളുടെ ജീവൻ അപഹരിച്ച ഞെട്ടിക്കുന്ന സംഭവമാണ് ഹൈദരാബാദിൽ ഉണ്ടായത്. അതേസമയം, തിരിച്ചു വിളിച്ച വാഹനങ്ങളും അവയുടെ ബാറ്ററികളും ഉടൻ സമഗ്രമായ പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് പ്യുവർ ഇവി പ്രസ്‌താവനയിലൂടെ വ്യക്‌തമാക്കിയിട്ടുണ്ട്.

Read Also: മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിച്ചു; പകരം ചുമതലയില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE