എയർപോർട്ടിൽ വിജയ് സേതുപതിക്ക് നേരെ അജ്‌ഞാതന്റെ ആക്രമണം; വീഡിയോ

By News Bureau, Malabar News
vijay sethupathi-attack
Ajwa Travels

ചെന്നൈ: തെന്നിന്ത്യൻ സിനിമാതാരം വിജയ് സേതുപതിക്ക് നേരെ അജ്‌ഞാതന്റെ ആക്രമണം. എയർപോർട്ടിൽ വെച്ചാണ് താരത്തിന് നേരെ ആക്രമണമുണ്ടായത്. വിജയ് ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് നടക്കവെ ആയിരുന്നു ആക്രമണം. നീളമുള്ള ആരോഗ്യവാനായ യുവാവെന്ന് തോന്നിപ്പിക്കുന്ന ഒരാൾ ഓടിച്ചെന്ന് അദ്ദേഹത്തിന്റെ പുറകിൽ ചവിട്ടുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. അപ്രതീക്ഷിത ആക്രമണത്തിൽ വിജയ് മുന്നോട്ട് ആഞ്ഞ് പോകുന്നതും വീഡിയോയിൽ കാണാം. എന്നാൽ വീഡിയോയുടെ ഉറവിടമോ ആക്രമണത്തിന്റെ പ്രകോപനമോ വ്യക്‌തമല്ല.

വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. അതേസമയം സംഭവം അദ്ദേഹത്തിന്റെ ആരാധകരിൽ വലിയ പ്രതിഷേധത്തിനും വഴി തെളിച്ചിട്ടുണ്ട്.

നിലവിൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കമൽഹാസൻ നായകനായ ‘വിക്രം’, വെട്രിമാരന്റെ ‘വിടുതലൈ’, സാമന്തയും നയൻതാരയും അഭിനയിക്കുന്ന ‘കതുവക്കുള രണ്ടു കാതൽ’ എന്നിവയുൾപ്പടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് വിജയ് സേതുപതി. അതേസമയം സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് കരുതുന്നത്.

Most Read: പുനീതിന്റെ മരണം; കർണാടകയിലെ ജിമ്മുകളിൽ പുതിയ മാർഗ നിർദ്ദേശങ്ങൾ വരുന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE