ദിയു: പാരാസെയ്‌ലിങ് നടത്തവേ പാരച്യൂട്ടിന്റെ വടം പൊട്ടി ദമ്പതിമാർ ആകാശത്ത് നിന്ന് കടലിൽ പതിച്ചു. ദിയുവിലെ നരോവ ബീച്ചിൽ ഞായറാഴ്‌ചയാണ് സംഭവം. ഗുജറാത്ത് സ്വദേശി അജിത് കതാട്, ഭാര്യ സർല കതാട് എന്നിവരാണ് അപകടത്തിൽ പെട്ടത്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.
പാരച്യൂട്ടിനെ പവർ ബോട്ടുമായി ബന്ധിപ്പിക്കുന്ന വടമാണ് പൊട്ടിയത്. ബോട്ടിലുണ്ടായിരുന്ന അജിത്തിന്റെ സഹോദരൻ രാകേഷാണ് ദൃശ്യങ്ങൾ പകർത്തിയത്. വടം പൊട്ടിയതോടെ അജിത്തും ഭാര്യയും ആകാശത്തേക്ക് ഉയർന്നു പോവുകയായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ താൻ ഭീതിയിലായിരുന്നുവെന്ന് രാകേഷ് പറയുന്നു. അപകടത്തിന് മുൻപ് വടത്തിന്റെ അവസ്‌ഥ ബോട്ടിലുണ്ടായിരുന്നവരെ അറിയിച്ചിരുന്നുവെങ്കിലും ഒന്നും പേടിക്കാനില്ലെന്നായിരുന്നു പ്രതികരണമെന്ന് രാകേഷ് ആരോപിച്ചു.
അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു അജിത്തും കുടുംബവും. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ തലനാരിഴക്കാണ് ദമ്പതികൾ രക്ഷപെട്ടത്. കടലിൽ വീണ ഇരുവരെയും ബീച്ചിൽ വിന്യസിച്ചിരുന്ന ലൈഫ് ഗാർഡുകളാണ് രക്ഷപെടുത്തിയത്. പാരാസെയ്‌ലിങ് സേവന ദാതാക്കളുടെ അശ്രദ്ധ മൂലമാണ് അപകടം ഉണ്ടായതെന്നാണ് അജിത്തും കുടുംബവും പറയുന്നത്.
അതേസമയം, ശക്‌തമായ കാറ്റാണ് അപകടത്തിന് കാരണമായതെന്നാണ് പാരാസെയ്‌ലിങ് നടത്തുന്ന പാംസ് അഡ്വഞ്ചർ ആൻഡ് മോട്ടോർ സ്‌പോർട് ഉടമയുടെ വിശദീകരണം. ആദ്യമായാണ് ഇത്തരത്തിലൊരു അപകടം നടക്കുന്നതെന്നും ശക്‌തമായ കാറ്റുള്ളതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
@VisitDiu @DiuTourismUT @DiuDistrict @VisitDNHandDD
Parasailing Accident,
Safety measures in India,
and they said very rudely that this is not our responsibility. Such things happens. Their response was absolutely pathetic.#safety #diu #fun #diutourism #accident pic.twitter.com/doN4vRNdO8— Rahul Dharecha (@RahulDharecha) November 14, 2021
Also Read: വായു മലിനീകരണം; ഡെൽഹിയിൽ സ്‌കൂളുകളും കോളേജുകളും അടച്ചു