പ്രിൻസിപ്പൽ സ്‌ഥാനത്തിന് വേണ്ടി അധ്യാപകരുടെ അടിപിടി; വീഡിയോ

By News Desk, Malabar News
Teachers Browl_Bihar

പാറ്റ്‌ന: പ്രിൻസിപ്പൽ സ്‌ഥാനത്തിന് വേണ്ടി പരസ്‌പരം ഏറ്റുമുട്ടി അധ്യാപകർ. ബിഹാറിലാണ് സംഭവം. രണ്ട് അധ്യാപകർ തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും ഇതിനോടകം ചർച്ചയായി കഴിഞ്ഞു.

ബിഹാർ തലസ്‌ഥാനമായ പാറ്റ്‌നയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള മോത്തിഹാരിയിലെ വിദ്യാഭ്യാസ വകുപ്പിന്റെ ഓഫിസിൽ വെച്ചാണ് ഇരുവരും അടികൂടുന്നത്. ശിവ്‌ശങ്കർ ഗിരി എന്ന അധ്യാപകനും ഇവിടുത്തെ സഹ അധ്യാപിക റിങ്കി കുമാരിയുടെ ഭർത്താവും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. റിങ്കി കുമാരിയും ശിവ്‌ശങ്കറും ആദാപുർ പ്രൈമറി സ്‌കൂളിലെ പ്രിൻസിപ്പൽ സ്‌ഥാനത്തിനായി ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ മാസമായി ഇത് സംബന്ധിച്ച വാക്കുതർക്കങ്ങൾ തുടരുകയായിരുന്നു എന്ന് വിദ്യാഭ്യാസ ഓഫിസിലെ ഉദ്യോഗസ്‌ഥർ പറയുന്നു.

ആരാണ് പ്രിൻസിപ്പൽ സ്‌ഥാനത്തേക്ക് കൂടുതൽ യോഗ്യനെന്നുള്ള ചർച്ചകളാണ് ഇപ്പോൾ ചൂടുപിടിക്കുന്നത്. ഇവർക്കെതിരെ രൂക്ഷ വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.

Also Read: കർണാടകയിൽ തിയേറ്ററുകൾ തുറന്നു; പിന്നാലെ ടിക്കറ്റിന്റെ പേരിൽ സംഘർഷം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE