വാട്‌സാപ്പ് സ്‌റ്റാറ്റസിനെച്ചൊല്ലി തെരുവിലിറങ്ങി ജനം; കർണാടകയിൽ 40പേർ കസ്‌റ്റഡിയിൽ

By News Bureau, Malabar News
Ajwa Travels

ഹുബ്ബള്ളി: വാട്സപ്പ് സ്‌റ്റാറ്റസിനെച്ചൊല്ലി തെരുവിലിറങ്ങി ജനം. സംഭവത്തിൽ 40 പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. കർണാടകയിലെ ഹുബ്ബള്ളിയിൽ ഞായറാഴ്‌ച ആയിരുന്നു അക്രമ സംഭവങ്ങൾ അരങ്ങേറിയത്. ഹുബ്ബള്ളിയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

വാട്സപ്പ് സ്‌റ്റാറ്റസിൽ മോർഫ് ചെയ്‌ത ഒരു ചിത്രം പങ്കുവച്ച അഭിഷേക് ഹിരേമതിനെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഓൾഡ് ഹുബ്ബള്ളി പോലീസ് സ്‌റ്റേഷനു മുന്നിൽ ആളുകൾ പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെ ഇവർ പോലീസ് വാഹനങ്ങൾക്ക് കേട് വരുത്തി. തുടർന്ന് പൊലീസ് ഇവരെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.

അക്രമകാരികൾ നിരവധി പോലീസ് വാഹനങ്ങൾ തകർക്കുകയും കല്ലെറിയുകയും ചെയ്‌തു. അക്രമത്തിൽ നാല് പോലീസുകാർ ഉൾപ്പടെ നിരവധി ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്.

അതേസമയം നിയമം കയ്യിലെടുക്കുന്നവർക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

Most Read: ശ്രീനിവാസൻ വധക്കേസ്; ബൈക്ക് ഉടമയെ പോലീസ് ചോദ്യം ചെയ്യുന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE