തൃശൂരിൽ സദാചാര അക്രമത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു; പ്രതികൾ ഒളിവിൽ

സംഭവവുമായി ബന്ധപ്പെട്ട് ആറ് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വധശ്രമത്തിനാണ് കേസെടുത്തത്. സഹർ മരിച്ചതോടെ ഇവർക്കെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. അതേസമയം, പ്രതികളിൽ ഒരാൾ രാജ്യം വിട്ടതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

By Trainee Reporter, Malabar News
Bus driver dies after being moral attack in Thrisure; The accused are absconding
മരിച്ച സഹർ
Ajwa Travels

തൃശൂർ: തിരുവാണിക്കാവിൽ സദാചാര അക്രമത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു. തൃശൂർ-തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറായിരുന്ന ചേർപ്പ് സ്വദേശിയായ സഹർ (32) ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സഹർ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് മരിച്ചത്. ഫെബ്രുവരി 18ന് അർധരാത്രി ആയിരുന്നു സഹറിന് നേരെ സദാചാര ആക്രമണം ഉണ്ടായത്.

സഹറിനെ മർദ്ദിച്ച സംഭവത്തിൽ ഉൾപ്പെട്ട ആറ് പേരും ഇപ്പോഴും ഒളിവിലാണ്. സഹറിനെ സുഹൃത്തായ യുവതിയുടെ വീട്ടിൽ വെച്ചാണ് സദാചാരക്കാർ മർദ്ദിച്ചത്. ഒരു പ്രവാസിയുടെ ഭാര്യയാണ് സഹറിന്റെ സുഹൃത്തെന്ന് പോലീസ് പറയുന്നു. ആനി ദിവസം രാത്രി യുവതിയുടെ ഫോൺ വന്നതിനെ തുടർന്നാണ് സഹർ ഇവരുടെ വീട്ടിലെത്തിയത്.

ഇതിനിടെ, അർധരാത്രി യുവതിയുടെ വീട്ടിൽ എത്തിയത് ചോദ്യം ചെയ്യാൻ സദാചാര ഗുണ്ടകൾ എത്തുകയായിരുന്നു. യുവതിയുടെ വീട്ടിൽ നിന്ന് ബലമായി പിടിച്ചിറക്കിയ സഹറിനെ സംഘം മർദ്ദിച്ചു അവശനാക്കി. കടുത്ത മർദ്ദനത്തിൽ വൃക്കകൾ തകരാറിലായി. വാരിയെല്ലിന് ഗുരുതരമായി ക്ഷതമേൽക്കുകയും ചെയ്‌തിരുന്നു. ഇതോടെ, തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്നു സഹർ.

സംഭവവുമായി ബന്ധപ്പെട്ട് ആറ് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വധശ്രമത്തിനാണ് കേസെടുത്തത്. സഹർ മരിച്ചതോടെ ഇവർക്കെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. അതേസമയം, പ്രതികളിൽ ഒരാൾ രാജ്യം വിട്ടതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. യുവതിയുടെ വീടിന് സമീപത്തുള്ള ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ മർദ്ദന ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

Most Read: ഡെൽഹി മദ്യനയ അഴിമതിക്കേസ്; മലയാളി വ്യവസായി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE