ആദ്യം ഡാൻസ്, ഇപ്പോൾ ആക്ഷന്‍; രാജാജി നഗറിലെ പിള്ളേർ വീണ്ടും വൈറൽ

By News Bureau, Malabar News
viral video
Ajwa Travels

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ചടുല നൃത്തച്ചുവടുമായി രാജാജി നഗറിലെ ഒരുകൂട്ടം കുട്ടി കലാകാരൻമാർ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലായത്. തമിഴ് സൂപ്പർ താരം സൂര്യ അഭിനയിച്ച ‘അയൻ’ എന്ന ചിത്രത്തിലെ ഗാനരംഗം പുനഃരാവിഷ്‌കരിച്ചാണ് പന്ത്രണ്ടംഗ സംഘം കാഴ്‌ചക്കാരുടെ ഇഷ്‌ടം നേടിയത്. ഇപ്പോഴിതാ പിള്ളേർ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ്.

അന്ന് ഡാൻസ് ആയിരുന്നെങ്കിൽ ഇപ്പോൾ തകർപ്പൻ ആക്ഷൻ രംഗങ്ങളുമായാണ് ഇവർ എത്തിയിരിക്കുന്നത്. വിജയ് ചിത്രം ‘തെരി’യുടെ ആക്ഷന്‍ രംഗങ്ങളാണ് തിരുവന്തപുരത്തുള്ള ഈ കുട്ടികൾ ആവിഷ്‌കരിച്ചത്.

തെരുവില്‍ ഭിക്ഷ യാചിക്കുന്ന കുട്ടികളെ ഭിക്ഷാടന മാഫിയയില്‍ നിന്നും രക്ഷപ്പെടുത്തുന്ന സംഘട്ടന രംഗമാണ് കുട്ടികൾ റീക്രിയേറ്റ് ചെയ്‌തിക്കുന്നത്. മാസ് ഡയലോഗുകള്‍ അടക്കം സിനിമയിലുള്ള അതേ ഷോട്ടുകളിലാണ് വീഡിയോ എടുത്തിരിക്കുന്നത്.

തലസ്‌ഥാനത്തെ തിരക്കുള്ള ട്രാഫിക്കില്‍ വെച്ചാണ് ചിത്രീകരണം. പ്രൊഫഷണൽ ടച്ചോടെ നിർമിച്ച വീഡിയോക്ക് കൈയ്യടിക്കുകയാണ് എല്ലാവരും.

നേരത്തെ സൂര്യയുടെ പിറന്നാൾ ദിനത്തിൽ ഒരു ട്രിബ്യൂട് എന്ന നിലയിലാണ് രാജാജി നഗറിലെ കുട്ടികള്‍ വീഡിയോ പോസ്‌റ്റ് ചെയ്‌തത്‌. സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടിയ വീഡിയോ പിന്നീട് സൂര്യ തന്നെ പങ്കുവെക്കുകയും കുട്ടികള്‍ക്ക് ശബ്‌ദസന്ദേശം അയക്കുകയും ചെയ്‌തിരുന്നു.

ഡാൻസ് വീഡിയോ വൈറലായതിന് പിന്നാലെ ചെങ്കൽചൂള കോളനി എന്നറിയപ്പെടുന്ന രാജാജി നഗറിലെ ഈ ചെറുപ്പക്കാർക്ക് ബിഗ് സ്‌ക്രീനിലേക്കും ക്ഷണം ലഭിച്ചിരുന്നു. ‘വിരുന്ന്’ എന്ന ബഹുഭാഷാ ചിത്രത്തിലൂടെയാണ് ഇവർ സിനിമാലോകത്തേക്ക് ചുവടുവെക്കുന്നത്.

Most Read: സസ്യാഹാരം ശീലമാക്കൂ; ആരോഗ്യ ഗുണങ്ങള്‍ അനവധി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE