സസ്യാഹാരം ശീലമാക്കൂ; ആരോഗ്യ ഗുണങ്ങള്‍ അനവധി

By News Bureau, Malabar News
lifestyle news

ഭക്ഷണം കഴിക്കാൻ ഇഷ്‌ടപ്പെടുന്നവരാണല്ലോ നാം. ഏത് തരം ഭക്ഷണം കഴിക്കണമെന്നതെല്ലാം അവരവരുടെ തീരുമാനമാണ്. സസ്യാഹാരങ്ങളോട് ഇഷ്‌ടമുള്ളവരും മാംസാഹാരങ്ങളോട് ഇഷ്‌ടമുള്ളവരും ഉണ്ട്.

എന്നാൽ സസ്യാഹാരത്തോട് താൽപര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണം ലോകമെമ്പാടും കൂടിവരുന്നതായാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ചിലർ ആരോഗ്യഗുണങ്ങൾ മുൻനിർത്തി സസ്യാഹാരം പിന്തുടരുമ്പോൾ മറ്റുചിലർക്ക് കാലാവസ്‌ഥയിലെ മാറ്റങ്ങളാണ് കാരണം.

ഏതായാലും സസ്യാഹാരം സമീകൃതമായതും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നതും ശരീരവണ്ണം നിയന്ത്രിക്കുന്നതും ദീർഘായുസ് നൽകുന്നതും ദഹനപ്രക്രിയക്ക് ഏറ്റവും എളുപ്പമുള്ളതുമാണ് എന്നതിൽ ആർക്കും തർക്കം ഉണ്ടാകാൻ വഴിയില്ല.

സസ്യാഹാരം കഴിക്കുന്നത് കൊണ്ടുള്ള ഏതാനും നേട്ടങ്ങൾ പരിചയപ്പെടാം.

ശരീരഭാരം നിയന്ത്രിക്കും

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയിലെല്ലാം ധാരാളം പ്രോട്ടീനുകളും ഫൈബറും മറ്റനേകം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. നമ്മുടെ ഭക്ഷണക്രമത്തിൽ ഈ പോഷകങ്ങൾ ഉൾപ്പെടുത്തുന്നത് ചയാപചയ പ്രവർത്തനങ്ങളെ എളുപ്പമുള്ളതാക്കുന്നു. ഇതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ കഴിയുന്നു.

vegetarian

ദഹനേന്ദ്രിയ വ്യവസ്‌ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

സസ്യാഹാരത്തിൽ ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തെയും ചയാപചയ പ്രവർത്തനങ്ങളെയും എളുപ്പമുള്ളതാക്കാൻ സഹായിക്കുന്നു എന്ന് നേരത്തെ പറഞ്ഞല്ലോ. ഇത് ദഹനേന്ദ്രിയ വ്യവസ്‌ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ആരോഗ്യമുള്ള ദഹനേന്ദ്രിയ വ്യവസ്‌ഥ രോഗ പ്രതിരോധശേഷി വർധിപ്പിക്കും.

ഹൃദയാരോഗ്യത്തിന്

അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ നേതൃത്വത്തിൽ ഈ വർഷം മാർച്ചിൽ നടത്തിയ വാർഷിക ശാസ്‍ത്ര സമ്മേളനത്തിൽ സസ്യാഹാരം ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുമെന്ന് വിലയിരുത്തിയിരുന്നു. മാംസാഹാരം അല്ലെങ്കിൽ സംസ്‌കരിച്ച ഭക്ഷണത്തിൽ ദിവസേന ചെറിയൊരളവിൽ കുറവ് വരുത്തി സസ്യാഹാരം ശീലമാക്കിയാൽ മികച്ച ഹൃദയാരോഗ്യം നേടാൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്.

പ്രമേഹത്തെ പിടിച്ചുകെട്ടാൻ

രക്‌തത്തിലെ ഗ്‌ളൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സസ്യാഹാരം ശീലമാക്കുന്നത് സഹായിക്കുമെന്ന് നിരവധി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പ്രമേഹസാധ്യത 78 ശതമാനത്തോളം കുറയുമെന്ന് വ്യക്‌തമാക്കുന്നുണ്ട്.

vegetarian

ചർമാരോഗ്യ സംരക്ഷണം

ചർമത്തിന്റെ ആരോഗ്യം പഴങ്ങളും പച്ചക്കറികളും ശീലമാക്കുന്നതിലൂടെ മെച്ചപ്പെടുമെന്നും പഠനങ്ങൾ വ്യക്‌തമാക്കുന്നു. പഴങ്ങളിലും പച്ചക്കറികളിലും ആന്റി ഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ ശരീരത്തിൽ കടന്നുകൂടിയിട്ടുള്ള വിഷപദാർഥങ്ങളെ ഒരുപരിധിവരെ പുറന്തള്ളാൻ ഇവ സഹായിക്കും.

fruits benefits

Most Read: പുകവലി ശീലമാണോ? കരുതിയിരിക്കാം ഈ ലക്ഷണങ്ങളെ 

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE