പുകവലി ശീലമാണോ? കരുതിയിരിക്കാം ഈ ലക്ഷണങ്ങളെ

By Team Member, Malabar News
Smoking Issues To Health
Ajwa Travels

ജീവശ്വാസം ഇല്ലാതെ നമുക്ക് ജീവിക്കാൻ സാധിക്കുകയില്ല. അതിനാൽ തന്നെ ശ്വാസകോശത്തിന്റെ ആരോഗ്യം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ശ്വാസകോശത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളിൽ പുകവലി അടക്കമുള്ള ദുശീലങ്ങൾ ഉൾപ്പെടുന്നുണ്ട്. പുകവലിയുടെ അനന്തരഫലമായ രോഗങ്ങളിൽ പ്രധാനിയാണ് ക്രോണിക് ഒബ്സ്ട്രക്‌ടീവ് പൾമനറി ഡിസീസ് അഥവാ സിഒപിഡി.

ആവശ്യമായ മുൻകരുതൽ എടുത്തില്ലെങ്കിൽ ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ സിഒപിഡി മൂലമുള്ള മരണം 160 ശതമാനം കൂടുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട് വ്യക്‌തമാക്കുന്നത്‌. ഇന്ത്യയിൽ ഓരോ വർഷവും ശശാരി 5 ലക്ഷം ആളുകൾ ഈ രോഗത്തെ തുടർന്ന് മരിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ശ്വാസനാളികൾക്കുള്ളിൽ നീർക്കെട്ട് ഉണ്ടാകുകയും ശ്വാസനാളികളുടെ വികാസം കുറയുകയും ചെയ്യുന്ന രോഗാവസ്‌ഥയാണ് സിഒപിഡി. ജനിതക, പാരിസ്‌ഥിതിക ഘടകങ്ങൾക്ക് പുറമേ പുകവലിയും അന്തരീക്ഷ മലിനീകരണവും അടുക്കളയിലെ പുക നിരന്തരം ശ്വസിക്കുന്നതുമാണ് സിഒപിഡി ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ. 40 വയസിന് മുകളിൽ ഉള്ള ആളുകൾക്കാണ് പ്രധാനമായും ഈ  രോഗം സ്‌ഥിരീകരിക്കുന്നതെങ്കിലും, ചെറുപ്പത്തിൽ തന്നെ പുകവലി ശീലമാക്കിയ ആളുകൾക്ക് വളരെ നേരത്തെ തന്നെ ഈ രോഗം വരാനുള്ള സാധ്യതയുണ്ട്.

മറ്റുള്ള ആളുകൾ പുകവലിക്കുമ്പോൾ അത് ശ്വസിക്കുന്ന ആളുകൾക്കും ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ രോഗമുള്ള ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് രോഗം പകരുകയില്ല. സിഒപിഡിയുടെ പ്രധാന ലക്ഷണം ശ്വാസതടസമാണ്. കൂടാതെ തുടർച്ചയായുള്ള ചുമ, കഫക്കെട്ട്, കിതപ്പ് എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. എന്നാൽ രോഗത്തിന്റെ പ്രാരംഭകാലത്ത് ലക്ഷണങ്ങൾ പ്രകടമാകില്ലെങ്കിലും, അസുഖം കൂടുന്നതിന് അനുസരിച്ച് ഹൃദയം പോലെയുള്ള അവയവങ്ങളെ ബാധിക്കുകയും ഹൃദയത്തിന്റെ വലതുവശം വികസിക്കുകയും, ഹൃദയാഘാതം സംഭവിക്കാൻ സാധ്യതയേറുകയും ചെയ്യുന്നു.

സിഒപിഡിയെ തുടർന്ന് ശ്വാസനാളികൾക്കുണ്ടാകുന്ന ക്ഷതം ചികിൽസിച്ച് 100 ശതമാനം പഴയപോലെ ആക്കാൻ കഴിയില്ല. രോഗാവസ്‌ഥയുടെ കാഠിന്യം കുറക്കാനും, മറ്റ് പ്രശ്‌നങ്ങൾ തടയാനുമാണ് ചികിൽസ. പൾമനറി ഫങ്ഷൻ ടെസ്‌റ്റ് നടത്തി സിഒപിഡി ആണെന്ന് ഉറപ്പാക്കാൻ സാധിക്കും. തുടർന്ന് ചികിൽസയുടെ ആദ്യഘട്ടമായി പുകവലി പൂർണമായും ഒഴിവാക്കേണ്ടി വരും. കൂടാതെ ഡോക്‌ടർമാർ നിർദേശിക്കുന്ന പ്രകാരം ശ്വാസനാളം വികസിക്കുന്നതിനുള്ള മരുന്നുകളും സ്‌റ്റിറോയ്ഡ് ഇൻഹേലറും കൃത്യമായി ഉപയോഗിക്കണം.

ചികിൽസയുടെ ഭാഗമായി പൾമനറി റീഹാബിലിറ്റേഷനും ഉണ്ട്. ശ്വസന വ്യായാമം (ബ്രീത്തിങ് എക്‌സർസൈസ് ) ഇതിന്റെ ഭാഗമാണ്. രോഗിയുടെ ആരോഗ്യനിലവാരം മെച്ചപ്പെടുത്താനും ശ്വാസകോശ പേശികളെ ബലപ്പെടുത്താനും കഴിയുന്ന വ്യായാമങ്ങളും ഭക്ഷണരീതികളും ബോധവൽക്കരണവും ഉൾപ്പെടുത്തിയാണ് പൾമനറി റീഹാബിലിറ്റേഷൻ നിശ്‌ചയിക്കുന്നത്.

Read also: കൈകൾ കൊണ്ട് ഗിന്നസിലേക്ക് ഓടിക്കയറി സയോൺ ക്ളാർക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE