ഏക സിവിൽ കോഡ്, മണിപ്പൂർ കലാപം; യുഡിഎഫ് ബഹുസ്വരതാ സംഗമം ഇന്ന്

പ്രതിപക്ഷ നേതാവ് വിഡി സതീശൻ അധ്യക്ഷനാകും. യുഡിഎഫ് ഘടകകക്ഷി നേതാക്കൾ, വിവിധ സാമുദായിക സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

By Trainee Reporter, Malabar News
UDF-Bahuswarata-Sangamam
Ajwa Travels

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരേയും മണിപ്പൂരിലെ വംശീയഹത്യകൾക്ക് എതിരേയും യുഡിഎഫിന്റെ ബഹുസ്വരതാ സംഗമം ഇന്ന്. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം ഓഡിറ്റോറിയത്തിലാണ് സംഗമം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ അധ്യക്ഷനാകും. യുഡിഎഫ് ഘടകകക്ഷി നേതാക്കൾ, വിവിധ സാമുദായിക സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

യുഡിഎഫ് നേതാക്കളായ കെ സുധാകരൻ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പിജെ ജോസഫ്, പികെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ സംസാരിക്കും. ഇതിന് തുടർച്ചയായി ഓഗസ്‌റ്റ് ആദ്യവാരം സംസ്‌ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ബഹുസ്വരതാ സംഗമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, മണിപ്പൂർ അക്രമത്തിനെതിരെ ഓഗസ്‌റ്റ് മൂന്നിന് രാജ്ഭവന് മുന്നിൽ പ്രതിഷേധവും സംഘടിപ്പിക്കും.

Most Read| ‘ഇന്ത്യ’ സഖ്യം ഇന്ന് മണിപ്പൂരിലേക്ക്; നാളെ ഗവർണറുമായി കൂടിക്കാഴ്‌ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE