കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പോഖ്രിയാലിന് കോവിഡ്

By Staff Reporter, Malabar News
Ramesh pokhriyal
രമേഷ് പോഖ്രിയാൽ
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പോഖ്രിയാലിന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ഡോക്‌ടർമാരുടെ നിർദേശ പ്രകാരം താൻ ചികിൽസ ആരംഭിച്ചുവെന്ന് പറഞ്ഞ രമേഷ് പൊക്രിയാൽ അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവർ ജാഗ്രത പുലർത്തണമെന്നും അഭ്യർഥിച്ചു.

കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, രാഹുൽ ഗാന്ധി, മൻമോഹൻ സിംഗ് തുടങ്ങിയവർക്ക് കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്‌ഥിരീകരിച്ചിരുന്നു.

അതിതീവ്ര കോവിഡ് വ്യാപനമാണ് രാജ്യത്ത് റിപ്പോർട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,95,041 പേർക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതുവരെ റിപ്പോർട് ചെയ്‌തതിൽ വെച്ച് രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.

Read Also: ഇങ്ങനെയല്ല വാക്‌സിൻ നൽകേണ്ടത്, സംസ്‌ഥാനത്തെ വാക്‌സിൻ കേന്ദ്രങ്ങളിൽ അരാജകത്വം; വി മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE