ഏഴിമല നാവിക അക്കാദമിക്കുനേരെ അജ്‌ഞാതന്റെ ബോംബ് ഭീഷണി

By Staff Reporter, Malabar News
kannur image_malabar news
ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി
Ajwa Travels

കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിക്കുനേരെ അജ്‌ഞാതന്റെ ബോംബ് ഭീഷണി. ഭീഷണി കത്തിലൂടെയാണ് ഇന്ത്യന്‍ നാവിക സേനയുടെ കീഴിലുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല അക്കാദമിയില്‍ അജ്‌ഞാതന്‍ ബോംബ് വെക്കുമെന്ന വിവരം അറിയിച്ചത്.

ഭീഷണിയുടെ പശ്‌ചാത്തലത്തില്‍ സുരക്ഷാ നടപടികളുടെ ഭാഗമായി അക്കാദമിയുടെ പുറത്ത് രാത്രികാല പട്രോളിംഗും നിരീക്ഷണവും ശക്‌തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് അക്കാദമിയില്‍ ഭീഷണി കത്ത് എത്തിയതെന്നാണ് മിലിട്ടറി ഇന്റലിജന്‍സ് പോലിസിനു നല്‍കിയ വിവരം. ‘സിഖ് ടിബറ്റന്‍സ് ആന്‍ഡ് ജസ്‌റ്റിസ്’ എന്ന സംഘടനയുടെ പേരിലാണെന്ന് ഭീഷണി എത്തിയതെന്നാണ് സൂചന. കത്ത് ലഭിച്ച ഉടന്‍ തന്നെ അക്കാദമി അധികൃതർ വിവരം പയ്യന്നൂര്‍ പോലിസിന് കൈമാറി.

അതേസമയം പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ കോടതിയെ സമീപിച്ച ശേഷമായിരിക്കും പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുക.

Malabar News: എംസി കമറുദ്ദീൻ എംഎൽഎയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE