കോവിഡ്; മൂന്ന് ജില്ലകളിലൊഴികെ ലോക്ക്ഡൗണ്‍ പിന്‍വലിച്ച് യുപി

By Staff Reporter, Malabar News
lockdown_up
Representational Image
Ajwa Travels

ലഖ്നൗ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്‌ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂന്ന് ജില്ലകളിലൊഴികെ പിന്‍വലിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. മീററ്റ്, സഹരണ്‍പൂര്‍, ഗോരഖ്പൂര്‍ എന്നിവിടങ്ങളിലാണ് ലോക്ക്ഡൗണ്‍ നിയന്ത്രണം തുടരുക. അതേസമയം സംസ്‌ഥാനത്ത് രാത്രി കര്‍ഫ്യൂ, വാരാന്ത്യ കര്‍ഫ്യൂ എന്നിവ തുടരുമെന്നും സർക്കാർ അറിയിച്ചു.

ലോക്ക്ഡൗണ്‍ പിൻവലിക്കാത്ത മൂന്ന് ജില്ലകളിലും 600ലേറെ ആളുകൾ ചികിൽസയിൽ കഴിയുന്നുണ്ടെന്നാണ് യുപി ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്‌തമാക്കുന്നത്‌.

ബറേലിയിലും ബുലന്ദ്ഷഹറിലും കഴിഞ്ഞ ദിവസം കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. ഇതുവരെ 2.23 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും സംസ്‌ഥാന സര്‍ക്കാര്‍ പറയുന്നു.

അതേസമയം യുപിയിൽ 1100 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചത്‌. നിലവില്‍ 17,000 പേരാണ് സംസ്‌ഥാനത്ത് ചികിൽസയിൽ കഴിയുന്നത്.

Read Also: കൊവാക്‌സിൻ ഇറക്കുമതി ചെയ്യാൻ അനുമതി നൽകി ബ്രസീൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE