കൊവാക്‌സിൻ ഇറക്കുമതി ചെയ്യാൻ അനുമതി നൽകി ബ്രസീൽ

By Team Member, Malabar News
covaxin2
Ajwa Travels

ന്യൂഡെൽഹി : ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിനായ കൊവാക്‌സിന് ബ്രസീലിൽ ഇറക്കുമതിക്ക് അനുമതി. ഇന്ത്യയിലെ നിർമാണ പ്ളാന്റിൽ ശരിയായ ഉൽപാദന രീതി പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കൊവാക്‌സിന്റെ ഇറക്കുമതി നേരത്തെ ബ്രസീലിൽ നിഷേധിച്ചിരുന്നു. രാജ്യത്തെ ആരോഗ്യ നിരീക്ഷണ ഏജൻസിയായ അൻവിസയാണ് നേരത്തെ വാക്‌സിന്റെ ഇറക്കുമതി നിഷേധിച്ചത്.

എന്നാൽ തുടർന്ന് ഉൽപാദന രീതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി കൊവാക്‌സിൻ ഉൽപാദകരായ ഭാരത് ബയോടെക് അൻവിസക്ക് റിപ്പോർട് നൽകി. കഴിഞ്ഞ മെയ് 25ആം തീയതിയാണ് ഭാരത് ബയോടെക് അനുമതിക്കായി വീണ്ടും അപേക്ഷിച്ചത്. അതിന് പിന്നാലെയാണ് ഇപ്പോൾ വാക്‌സിൻ ഇറക്കുമതി ചെയ്യാൻ ബ്രസീൽ അനുമതി നൽകിയത്.

ആദ്യഘട്ടമായി 40ലക്ഷം ഡോസ് വാക്‌സിനായിരിക്കും ഇറക്കുമതി ചെയ്യുക. തുടർന്ന് ഇതിന്റെ ഫലപ്രാപ്‍തി എത്രത്തോളമാണെന്ന് നിരീക്ഷിച്ച ശേഷമായിരിക്കും പിന്നീട് ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച തീരുമാനമെടുക്കുക.

Read also : കുതിരാൻ തുരങ്കം അടിയന്തരമായി തുറക്കാൻ നടപടി; മന്ത്രിമാർ സന്ദർശനം നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE