ഫൈസറിന്റെ മൂന്നാം ഡോസ് വാക്‌സിന് അനുമതി നൽകി യുഎസ്

By Team Member, Malabar News
Pfizer
Ajwa Travels

വാഷിംഗ്‌ടൺ: ഫൈസർ വാക്‌സിന്റെ മൂന്നാം ഡോസ് എടുക്കാൻ അനുമതി നൽകി യുഎസ്. പ്രത്യേക വിഭാഗത്തിൽ ഉൾപ്പെട്ട ആളുകൾക്കാണ് മൂന്നാം ഡോസ് സ്വീകരിക്കാൻ യുഎസിൽ അനുമതി നൽകിയിരിക്കുന്നത്. 65 വയസിന് മുകളിൽ പ്രായമുള്ള ആളുകൾക്കും, ഗുരുതരമായ രോഗം ബാധിച്ചവർക്കും മൂന്നാം ഡോസ് വാക്‌സിൻ സ്വീകരിക്കാമെന്ന് അധികൃതർ വ്യക്‌തമാക്കി.

വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം 6 മാസം കഴിഞ്ഞവരാണ് മൂന്നാം ഡോസ് സ്വീകരിക്കേണ്ടത്. എന്നാൽ 16 വയസിന് മുകളിലുള്ള ആളുകൾക്ക് ബൂസ്‌റ്റർ ഡോസ് നൽകുന്നത് സംബന്ധിച്ച പഠനങ്ങൾ നടത്തുമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്‌.

നിരവധി ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പടെ നിലവിൽ കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് എടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിൽ വാക്‌സിൻ ക്ഷാമം നേരിടുന്ന പശ്‌ചാത്തലത്തിൽ, സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന രാജ്യങ്ങൾ ബൂസ്‌റ്റർ ഡോസ് എടുക്കുന്നത് ഒഴിവാക്കണമെന്ന് ലോകാരോഗ്യസംഘടന നിർദ്ദേശം നൽകിയിരുന്നു. അതിനെ അവഗണിച്ചാണ് ഇപ്പോൾ വിവിധ രാജ്യങ്ങൾ ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്യുന്നത്.

Read also: പന്തീരാങ്കാവ് കേസ്; സുപ്രീം കോടതിയില്‍ ഇന്നും വാദം തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE