യുഎസ് ഓപ്പണ്‍ 2020; ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് സൂപ്പര്‍ താരം സെറീന വില്യംസ്

By Staff Reporter, Malabar News
sports image_malabar news
Serena Williams
Ajwa Travels

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് ആതിഥേയ സൂപ്പര്‍ താരം സെറീന വില്യംസ്. ഗ്രീസിന്റെ മരിയ സക്കരിയെയാണ് സെറീന പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് മുന്‍പ് 23 തവണ ഗ്രാന്‍ഡ്സ്ലാം നേടിയ താരത്തിന്റെ വിജയം. സ്‌കോര്‍- 6-3, 6-7 (6) 6-3.

മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് സെറീന ഇത്തവണ കാഴ്ചവെച്ചത്. രണ്ട് മണിക്കൂറും 29 മിനുട്ടും നീണ്ട മത്സരത്തില്‍ ആദ്യ സെറ്റ് 6-3ന് സെറീന സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റ്  7-6ന് സക്കാരി നേടി. തുടര്‍ന്ന്‌
മൂന്നാം സെറ്റ് 6-3ന് തിരിച്ചു പിടിച്ചാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം ക്വാര്‍ട്ടറില്‍ കടന്നത്. ജയത്തോടെ 53 ആം തവണ ഗ്രാന്‍സ്ലാം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയ സെറീന ആര്‍തര്‍ ആഷെ സ്റ്റേഡിയത്തിലെ മൈതാനത്ത് തന്റെ നൂറാം ജയം കൂടിയാണ് നേടിയത്‌.

അതേസമയം, ബെലാറസിന്റെ വിക്ടോറിയ അസറിന്‍കയും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പ്രീ ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന മുച്ചോവയെക്ക് എതിരെയാണ് അസറിന്‍കയുടെ ജയം.സ്‌കോര്‍ 5-7,6-1,6-4.

Related News: ജോക്കോവിച്ചിനെ അയോഗ്യനാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE