തായ്‌വാനിലേക്ക് 75,000 വാക്‌സിൻ ഡോസുകൾ എത്തിക്കും; സഹായവുമായി യുഎസ്‌

By News Desk, Malabar News
US To Donate 750,000 COVID-19 Vaccine Shots To Taiwan
Ajwa Travels

തായ്‌പേയ്‌: കോവിഡ് പ്രതിരോധത്തിൽ തായ്‌വാന് സഹായവുമായി യുഎസ്. 75,000 കോവിഡ് വാക്‌സിൻ ഡോസുകൾ തായ്‌വാന് കൈമാറുമെന്ന് യുഎസ് സെനറ്റർ ടമ്മി ഡക്ക്വർത്ത് അറിയിച്ചു. ആഭ്യന്തര കേസുകളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ആഗോള വാക്‌സിൻ ക്ഷാമം തായ്‌വാനിലെ പല സ്‌ഥലങ്ങളിലും പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. തായ്‌വാനിലെ 23.5 ദശലക്ഷം ആളുകളിൽ ആകെ മൂന്ന് ശതമാനം പേർക്ക് മാത്രമാണ് ഇതുവരെ വാക്‌സിൻ ലഭിച്ചിരിക്കുന്നത്. ഇതിൽ ഭൂരിഭാഗം പേരും ആദ്യ ഡോസ് മാത്രമാണ് സ്വീകരിച്ചിരിക്കുന്നത്.

തായ്‌വാന് വാക്‌സിൻ വാഗ്‌ദാനം ചെയ്‌ത്‌ ചൈനയും രംഗത്തെത്തിയിരുന്നു. എന്നാൽ, സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച തായ്‌വാൻ ഗവൺമെന്റ് അത് നിരസിക്കുകയാണ് ഉണ്ടായത്. ചൈനയിൽ നിന്നുള്ള ഇറക്കുമതി തായ്‌വാൻ നേരത്തെ നിരോധിച്ചിരുന്നു. ഈ നിയമത്തിൽ മാറ്റം വരുത്തിയെങ്കിൽ മാത്രമേ ചൈനയിൽ നിന്നുള്ള സഹായം സ്വീകരിക്കാൻ രാജ്യത്തിന് സാധിക്കുകയുള്ളൂ.

അതേസമയം, ജപ്പാൻ 1.24 ദശലക്ഷം വാക്‌സിൻ ഡോസുകളാണ് തായ്‌വാനിൽ വെള്ളിയാഴ്‌ച സൗജന്യമായി വിതരണം ചെയ്‌തത്.

Also Read: ദുരിതാശ്വാസ സാമഗ്രികൾ മോഷ്‌ടിച്ചു; സുവേന്ദു അധികാരിക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE