ബഹ്‌റൈനിൽ നിയമപരമല്ലാതെ കഴിയുന്ന പ്രവാസികൾക്കും വാക്‌സിനേഷൻ നൽകണം; വേൾഡ് എൻആർഐ കൗൺസിൽ

By Staff Reporter, Malabar News
world-NRI-Council
Ajwa Travels

മനാമ: രാജ്യത്ത് കോവിഡ് വ്യാപനത്തെ ചെറുക്കാനുള്ള വാക്‌സിനേഷൻ നടപടികൾ അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിൽ വിവിധ കാരണങ്ങളാൽ നിയമപരമല്ലാതെ കഴിയുന്ന പ്രവാസികൾക്കും വാക്‌സിനേഷൻ സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി വേൾഡ് എൻആർഐ കൗൺസിൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി കൗൺസിൽ ഇതുമായി ബന്ധപ്പെട്ടവർക്ക് കത്തയച്ചു.

ബഹ്‌റൈനിലെ തൊഴിൽ-സാമൂഹ്യ വികസന മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി സിഇഒ, ഇന്ത്യൻ എംബസി ഇൻ ബഹ്‌റൈൻ എന്നിവർക്കാണ് കത്തയച്ചത്. ഇന്നലെയാണ് വിഷയത്തിൽ അടിയന്തര ശ്രദ്ധ ക്ഷണിച്ചുകൊണ്ട് കൗൺസിൽ കത്തയച്ചത്.

വിവിധ കാരണങ്ങളാൽ റെസിഡൻസ് പെർമിറ്റ് പുതുക്കാൻ കഴിയാതെ പോയവർ, വിസ പ്രശ്‌നം നേരിടുന്നവർ തുടങ്ങി നിരവധി പ്രവാസികളാണ് രാജ്യത്ത് നിയമപരമല്ലാതെ കഴിയുന്നത്. അവരെയും വാക്‌സിനേഷൻ പ്രക്രിയയിലേക്ക് പരിഗണിക്കണമെന്ന് കത്തിലൂടെ എൻആർഐ കൗൺസിൽ ആവശ്യപ്പെട്ടു. ഇത് കോവിഡ് പ്രതിരോധത്തിന് ഏറെ ആവശ്യമാണെന്നും എൻആർഐ കൗൺസിൽ കത്തിലൂടെ ചൂണ്ടിക്കാണിച്ചു.

Read Also: വാക്‌സിന്‍ നയം ഏകപക്ഷീയവും വിവേചനപരവും; മൂകസാക്ഷിയാകില്ലെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE