18 വയസ് മുതലുള്ളവര്‍ക്ക് വാക്‌സിന്‍; മാര്‍ഗരേഖ പുറത്തിറക്കി

By News Desk, Malabar News
vaccination_kerala
Representational Image

തിരുവനന്തപുരം: 18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനുള്ള മാര്‍ഗരേഖയായി. മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രം ആദ്യം വാക്‌സിന്‍ നല്‍കും. മുന്‍ഗണന ലഭിക്കേണ്ടവര്‍ അനുബന്ധ രേഖകള്‍ ഹാജരാക്കണം.

ഹൃദ്രോഗം ഉള്‍പ്പെടെ ഗുരുതര അസുഖമുള്ളവര്‍ക്ക് ആദ്യ പരിഗണന ലഭിക്കും. വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ എസ്എംഎസിലൂടെ അപേക്ഷകരെ അറിയിക്കും. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് പ്രത്യേക ക്യൂ ഉണ്ടായിരിക്കും.

ഓണ്‍ലൈന്‍ ആയി മാത്രമായിരിക്കും അപേക്ഷ നല്‍കാന്‍ സാധിക്കുക. സ്‌പോർട് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കില്ല. മുന്‍ഗണന ഉറപ്പാക്കാന്‍ 20ല്‍ അധികം രോഗങ്ങളുടെ പട്ടികയിറക്കി. രോഗമുള്ളവര്‍ ഡോക്‌ടർമാരുടെ ഒപ്പോട് കൂടിയ ഫോം അപ്‌ലോഡ് ചെയ്യണം. അപേക്ഷകള്‍ ജില്ലാ തലത്തില്‍ പരിശോധിക്കും.

Also Read: ‘സൗമ്യയെ മാലാഖയായാണ് കാണുന്നത്’; ഇടുക്കിയിലെ വീട് സന്ദർശിച്ച് ഇസ്രയേൽ പ്രതിനിധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE