വളാഞ്ചേരി ലോറി അപകടം; രണ്ട് പേർ മരിച്ചു

By Desk Reporter, Malabar News
Accident-in-Malappuram
Ajwa Travels

മലപ്പുറം: വളാഞ്ചേരിയിലെ വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു. അപകടത്തെ തുടർന്ന് ലോറിക്കടിയിൽ കുടുങ്ങിയ രണ്ട് പേരും മരിച്ചു. ലോറി ഡ്രൈവറും സഹായിയുമാണ് മരിച്ചത്. നാല് മണിക്കൂറിലധികം പരിശ്രമിച്ചാണ് ഇവരെ ലോറിക്കടിയിൽ നിന്ന് പുറത്തെടുത്തത്.

ചൊവ്വാഴ്‌ച പുലർച്ചെ ആയിരുന്നു അപകടം. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടത്തിൽപെട്ടത്. ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് ഇരുമ്പ് കമ്പി കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. നാട്ടുകാരും പോലീസും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കമ്പി മുഴുവൻ മാറ്റാതെ ലോറിക്കടിയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ സാധിക്കാത്ത അവസ്‌ഥയായിരുന്നു. പ്രദേശത്ത് സ്‌ഥിരമായി വാഹനാപകടങ്ങൾ ഉണ്ടാകാറുണ്ട്. ഒരാഴ്‌ച മുമ്പ് ഇവിടെ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചിരുന്നു.

റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന ആവശ്യം തുടര്‍ച്ചയായി ഉയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി ചില നവീകരണ പ്രവൃത്തികള്‍ മേഖലയില്‍ നടന്നുവരുന്നതിനിടെ ആണ് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്.

Malabar News:  പട്ടര്‍കുളത്തെ കുടക്കല്ല് സംരക്ഷണത്തിന് വഴി തെളിയുന്നു; സംരക്ഷിത സ്‌മാരകമായി പ്രഖ്യാപിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE