പ്ളസ് വൺ പ്രവേശനം; ഫുൾ എ പ്ളസ് ലഭിച്ചവർക്കും സീറ്റില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം

By Team Member, Malabar News
Plus One Admission
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർഥികൾക്ക് പോലും പ്ളസ് വൺ പ്രവേശനം ലഭിച്ചിട്ടില്ലെന്ന ആരോപണവുമായി നിയമസഭയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് സീറ്റില്ലെന്നും, ഇനി 683 മെറിറ്റ് സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളതെന്നും അദ്ദേഹം വ്യക്‌തമാക്കി.

എന്നാൽ യോഗ്യത നേടിയ എല്ലാ വിദ്യാർഥികൾക്കും ഉപരിപഠനം ഉറപ്പാക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മറുപടി നൽകിയത്. എല്ലാ വിഷയങ്ങളിലും എ പ്ളസ് നേടിയവർക്ക് പ്ളസ് വൺ പ്രവേശനത്തിൽ ഇഷ്‌ട വിഷയങ്ങളിൽ സീറ്റ് ലഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും, ഇക്കാരണത്താൽ രക്ഷിതാക്കളും വിദ്യാർഥികളും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു.

Read also: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി; ആര്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE