നിയമസഭാ തിരഞ്ഞെടുപ്പ്; വാഹന പരിശോധന കടുപ്പിച്ച് പോലീസ്

By Trainee Reporter, Malabar News
Malabarnews_vehicle inspection
Representational image
Ajwa Travels

ചങ്ങരംകുളം: കുറ്റിപ്പുറം-ചൂണ്ടൽ സംസ്‌ഥാന പാതയിൽ വാഹന പരിശോധന ശക്‌തമാക്കി പോലീസ്. മലപ്പുറം തൃശൂർ ജില്ലാ അതിർത്തിയായ കടവല്ലൂരിലാണ് പരിശോധന കർശനമാക്കിയത്. ചങ്ങരംകുളം പോലീസും ദ്രുതകർമസേനയും സംയുക്‌തമായാണ് പരിശോധന നടത്തുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അനധികൃത പണമിടപാടുകളും ലഹരിമരുന്നുകളുടെയും ഉൽപ്പന്നങ്ങളുടെയും ഒഴുക്ക് തടയുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് പോലീസിന്റെയും മറ്റു സേനാംഗങ്ങളുടെയും നേതൃത്വത്തിൽ പരിശോധന കർശനമാക്കിയത്. ശനിയാഴ്‌ച നടന്ന പരിശോധനകൾക്ക് ചങ്ങരംകുളം എസ്‌ഐ ഖാലിദ് നേതൃത്വം നൽകി. ഇലക്ഷൻ സ്‌പെഷ്യൽ സ്‌ക്വാഡും സംസ്‌ഥാന പാതയിൽ പരിശോധന കർശനമാക്കിയിട്ടിട്ടുണ്ട്.

Read also: കൊച്ചിയിൽ വാടക വീട്ടിൽ നിന്നും കള്ളനോട്ട് പിടികൂടി; ഒരാൾ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE