കൊച്ചിയിൽ വാടക വീട്ടിൽ നിന്നും കള്ളനോട്ട് പിടികൂടി; ഒരാൾ അറസ്‌റ്റിൽ

By Staff Reporter, Malabar News
Representational Image
Ajwa Travels

കൊച്ചി: എറണാകുളം ഉദയം പേരൂർ നടക്കാവിൽ കള്ളനോട്ട് പിടികൂടി. വാടക വീട് കേന്ദ്രീകരിച്ച് കള്ളനോട്ട് ഇടപാട് നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് കണ്ടെത്തിയത്. സംഭവത്തില്‍ ഇരുമ്പനം സ്വദേശി പ്രിയങ്കൻ കുമാറിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. 2000 രൂപയുടെ 86 കള്ളനോട്ടുകളാണ് പിടികൂടിയത്.

പ്രതിയെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലെ ഇത്രയും വലിയ കള്ളനോട്ട് ഇടപാടായതിനാൽ പോലീസ് അന്വേഷണം ശക്‌തമാക്കുകയാണ്. കള്ളനോട്ട് ഇടപാടില്‍ മറ്റു പ്രതികളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പ്രതിയെ ചോദ്യം ചെയ്‌ത ശേഷം അന്വേഷണം വിപുലീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Read Also: എല്ലുകൾക്ക് പൊട്ടൽ; വേദനയോടെ ഒരു ദിവസം; തന്നെ കൊക്കയിലേക്ക് തള്ളിയെന്ന് പെൺകുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE