പോലീസ് വകുപ്പിന്റെ കീഴിലുള്ള വാഹനങ്ങള്‍ ലേലത്തിന്

By Trainee Reporter, Malabar News
vehicles_Malabar News
Representational image
Ajwa Travels

കല്‍പ്പറ്റ: ജില്ലയിലെ വിവിധ സ്‌റ്റേഷന്‍ പരിസരങ്ങളില്‍ പോലീസ് കസ്റ്റഡിയിൽ ഇരിക്കുന്ന 164 വാഹനങ്ങള്‍ ലേലം ചെയ്യുന്നു. മാനന്തവാടി, കല്‍പ്പറ്റ, ബത്തേരി, പുല്‍പള്ളി,തിരുനെല്ലി, വൈത്തിരി, കമ്പളക്കാട്, പനമരം, തലപ്പുഴ തുടങ്ങിയ സ്‌റ്റേഷന്‍ പരിസരങ്ങളിലെ വാഹനങ്ങളാണ് ലേലത്തില്‍ വെക്കുന്നത്. അവകാശികള്‍ ഇല്ലാത്തതും, അന്വേഷണ അവസ്ഥയിൽ അല്ലാത്തതും കോടതി വിചാരണയില്‍ ഉള്‍പെടാത്തതുമായ വാഹനങ്ങളാണ് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അവകാശികൾ ഇല്ലാത്തതായി പരിഗണിച്ച് ലേലം ചെയ്യുന്നത്.

വാഹനങ്ങള്‍ക്ക് അവകാശവാദം ഉന്നയിക്കാന്‍ 30 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. ഈ കാലാവധിക്കകം മതിയായ രേഖകള്‍ സഹിതം ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മുന്‍പാകെയോ  പോലീസ് സ്‌റ്റേഷന്‍ ഹൗസ് മുന്‍പാകെയോ അല്ലെങ്കില്‍ ബന്ധപ്പെട്ട പോലീസ് സൂപ്രണ്ട് മുന്‍പാകെയോ ഹാജരായി അവകാശവാദം ഉന്നയിക്കാം. നിശ്ചിത കാലാവധിക്കുള്ളില്‍ അവകാശവാദം ഉന്നയിച്ച്‌ ആരും വന്നില്ലെങ്കില്‍, അവകാശികള്‍ ഇല്ലാത്ത വാഹനങ്ങളായി കരുതുകയും എം.എസ്.ടി.സി വെബ്‌സൈറ്റായ www.mstcecommerce.com മുഖേന ലേലം ചെയ്‌ത് സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടുകയും ചെയ്യുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Read more: ഷോളയാര്‍ ഡാം തുറക്കുന്നു; ജാഗ്രതാ നിര്‍ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE