കൈനകരിയിൽ വാഹനങ്ങൾ തീവെച്ച് നശിപ്പിച്ച പ്രതി പിടിയിൽ

By Desk Reporter, Malabar News
vehicle-caught-fire
Representational Image
Ajwa Travels

ആലപ്പുഴ: കൈനകരിയിൽ പാർക്ക് ചെയ്‌ത വാഹനങ്ങൾ തീവെച്ച് നശിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മണ്ണഞ്ചേരി സ്വദേശിയെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാൾ മാനസികാസ്വാസ്‌ഥ്യത്തിന് ചികിൽസ തേടിയിട്ടുള്ള ആളാണെന്ന് പോലീസ് പറഞ്ഞു.

കൈനകരിയിൽ ഇന്ന് പുലർച്ചെയാണ് വഴിയരികിൽ പാർക്ക് ചെയ്‌ത വാഹനങ്ങൾ കത്തിനശിച്ചത്. കാറും അഞ്ച് ഇരുചക്ര വാഹനങ്ങളുമാണ് പ്രതി കത്തിച്ചത്. വാഹനങ്ങൾ നി‍ർത്തിയിട്ട സ്‌ഥലങ്ങളിലെ സ്ട്രീറ്റ് ലൈറ്റ് നശിപ്പിച്ച ശേഷമാണ് ആക്രമണം നടത്തിയത്.

കരമാർഗമുള്ള യാത്രാ സൗകര്യങ്ങളുടെ അഭാവം മൂലം കുട്ടനാട്ടിൽ ആളുകൾ വ്യാപകമായി റോഡരികിൽ വണ്ടികൾ നിർത്തിയിടാറുണ്ട്. സംഭവത്തിൽ നെടുമുടി, പുളിങ്കുന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Most Read:  പാർട്ടിയിൽ സ്‌ത്രീ, പുരുഷ വ്യത്യാസമില്ല; ഹരിതയുടെ പിരിച്ചുവിടലിൽ എംകെ മുനീർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE