ആചാരങ്ങളിൽ മാറ്റം വരണം; ഷർട്ട് ഊരണമെന്നത് തന്ത്രികളുടെ തട്ടിപ്പ്- വെള്ളാപ്പള്ളി നടേശൻ

By Trainee Reporter, Malabar News
vellappally-natesan
Ajwa Travels

മൂവാറ്റുപുഴ: ക്ഷേത്രങ്ങളിലെ ആചാരങ്ങളിലും അനുഷ്‌ഠാനങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ക്ഷേത്രങ്ങളിൽ തൊഴാനെത്തുന്ന പുരുഷൻമാർ ഷർട്ട് ഊരണമെന്ന ആചാരം ചില തന്ത്രിമാർ കൊണ്ടുവന്ന തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

മൂവാറ്റുപുഴയിൽ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിന്റെ അലങ്കാര ഗോപുര സർപ്പണം നിർവഹിക്കുന്നതിനിടെയാണ് വെള്ളാപ്പള്ളി ഇക്കാര്യം പറഞ്ഞത്. ആത്‌മീയ കേന്ദ്രങ്ങൾ സാമൂഹിക ക്ഷേമ കേന്ദ്രങ്ങളാക്കി മാറ്റണം. ഇതിനായി ആചാരങ്ങളിലും അനുഷ്‌ഠാനങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണ്.

ഭഗവാന് പണം ആവശ്യമില്ല. ഭഗവാന്റെ പേരിൽ വരുന്ന പണം പട്ടിണിയായ ഭക്‌തന് വിശപ്പ് മാറ്റാൻ ഉപയോഗിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Most Read: ഡോണെറ്റിക്‌സിൽ സ്‍ഫോടനം നടത്തി യുക്രൈൻ സൈന്യം; മരണം 16

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE