ഷെയ്‌ൻ നിഗം നായകനായ ‘വെയിൽ’ ജനുവരി 28 മുതൽ തിയേറ്ററുകളിൽ

By Staff Reporter, Malabar News
veyil-realease-date-announced
Ajwa Travels

യുവതാരം ഷെയ്‌ൻ നിഗം കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമായ ‘വെയിലി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജനുവരി 28ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഷെയ്‌ൻ നിഗമാണ് റിലീസ് തീയതി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. നവാഗതനായ ശരത് മേനോനാണ് ചിത്രത്തിന്റെ സംവിധായകന്‍. ശരത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്.

ഗുഡ്‌വിൽ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടും ഒരു പ്രധാന വേഷത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഷൈൻ ടോം ചാക്കോ, ശ്രീരേഖ, സുധി കോപ്പ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.

 

View this post on Instagram

 

A post shared by Shane Nigam (@shanenigam786)

പ്രശസ്‌ത തമിഴ് ഗായകൻ പ്രദീപ് കുമാറാണ് ചിത്രത്തിന് വേണ്ടി പാട്ടുകളൊരുക്കിയത്. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിങ്ങ് നിര്‍വഹിച്ച ചിത്രത്തിന്റെ ശബ്‌ദമിശ്രണം രംഗനാഥ് രവിയാണ്. സിനിമയുടെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 4നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ റിലീസ് മാറ്റി വയ്‌ക്കുകയായിരുന്നു.

Read Also: കിവീസിനെ വരിഞ്ഞുമുറുക്കി കോഹ്‌ലിപ്പട; രണ്ടാം ടെസ്‌റ്റിൽ ഇന്ത്യക്ക് മേൽക്കൈ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE