ചിന്നക്കനാൽ ഭൂമിയിടപാട് കേസ്; മാത്യു കുഴൽനാടനെതിരെ ഗുരുതര കണ്ടെത്തലുകളെന്ന് വിജിലൻസ്

ഭൂമി ഇടപാടിൽ എംഎൽഎ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് വിജിലൻസ് വ്യക്‌തമാക്കി.

By Trainee Reporter, Malabar News
Mathew Kuzhalnadan
Ajwa Travels

തൊടുപുഴ: ചിന്നക്കനാലിലെ ഭൂമിയിടപാട് കേസിൽ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ ഗുരുതര കണ്ടെത്തലുകളെന്ന് വിജിലൻസ്. ഭൂമി ഇടപാടിൽ എംഎൽഎ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് വിജിലൻസ് വ്യക്‌തമാക്കി. 50 സെന്റ് പുറമ്പോക്ക് കൈയ്യേറി എംഎൽഎ മതിൽ നിർമിച്ചെന്നും വിജിലൻസ് കണ്ടെത്തി.

ഭൂമി രജിസ്‌ട്രേഷനിലും ക്രമക്കേടുകൾ ഉണ്ടെന്നും വിജിലൻസ് പറയുന്നു. കെട്ടിടത്തിന്റെ കാര്യം മാത്യു കുഴൽനാടൻ മറച്ചുവെച്ചതായും വിജിലൻസ് പറഞ്ഞു. എന്നാൽ, അളന്നു നോക്കിയിട്ടില്ലെന്നും ആധാരത്തിലേതിനേക്കാൾ കൂടുതൽ ഭൂമി ഉണ്ടോയെന്ന് അറിയില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. അളന്നു നോക്കി കൂടുതൽ ഉണ്ടെങ്കിൽ തുടർനടപടി എടുക്കട്ടെയെന്നും മാത്യു വിശദീകരിച്ചു. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും മാത്യു കുഴൽനാടൻ വ്യക്‌തമാക്കിയിട്ടുണ്ട്.

Most Read| ‘കരുവന്നൂർ, മാസപ്പടി അന്വേഷണങ്ങൾ സെറ്റിൽമെന്റിൽ അവസാനിക്കും’; വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE