കെ സുധാകരന്റെ ആസ്‌തിയും വരുമാനവും കണ്ടെത്താൻ നടപടിയുമായി വിജിലൻസ്

സുധാകരന്റെ കഴിഞ്ഞ 15 വർഷത്തെ വരുമാനവും സ്വത്ത് സമ്പാദനവുമാണ് അന്വേഷിക്കുന്നത്.

By Trainee Reporter, Malabar News
K Sudhakaran-
Ajwa Travels

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ കേസുമായി ബന്ധപ്പെട്ട്, കെ സുധാകരന്റെ ആസ്‌തിയും വരുമാനവും കണ്ടെത്താൻ നടപടി തുടങ്ങി വിജിലൻസ്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് വിജിലൻസ് സ്‌പെഷ്യൽ സെൽ എസ്‌പി, ലോക്‌സഭാ സെക്രട്ടറി ജനറലിന് കത്ത് നൽകി. എംപി എന്ന നിലയിൽ സുധാകരന്റെ വരുമാനങ്ങളുടെ വിശദാംശങ്ങൾ നൽകാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

സുധാകരന്റെ വരുമാനവും അക്കൗണ്ടുകളും സ്വത്തും പരിശോധിക്കുന്നതായി വിജിലൻസ് അറിയിച്ചു. സുധാകരന്റെ കഴിഞ്ഞ 15 വർഷത്തെ വരുമാനവും സ്വത്ത് സമ്പാദനവുമാണ് അന്വേഷിക്കുന്നത്. പുതിയ അന്വേഷണം അല്ലെന്നും 2021ൽ തുടങ്ങിയതാണെന്നും വിജിലൻസ് സെപ്‌ഷ്യൽ സെൽ അറിയിച്ചു. സ്‌പെഷ്യൽ അസി.കമ്മീഷണർ അബ്‌ദുൽ റസാഖിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

തന്റെ സാമ്പത്തിക സ്രോതസുകളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ നേരത്തെ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് കെ സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. അക്കൗണ്ട് വിവരങ്ങൾ അറിയിക്കാൻ ഭാര്യക്ക് കത്ത് ലഭിച്ചിട്ടുണ്ടെന്നും കെ സുധാകരൻ വെളിപ്പെടുത്തിയിരുന്നു.

Most Read: ലുസെയ്ൻ ഡയമണ്ട് ലീഗ് ജാവലിൻത്രോ; വിജയക്കുതിപ്പ് തുടർന്ന് നീരജ് ചോപ്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE